സംസ്ഥാനത്തെ നിരത്തുകളിൽ പ്രളയാനന്തരം ബാക്കിയായത് റോഡിൽ ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ

web-desk - - Leave a Comment

കൊച്ചി:സംസ്ഥാനത്തെ നിരത്തുകളിൽ പ്രളയാനന്തരം ബാക്കിയായത് റോഡിൽ ഉപേക്ഷിച്ച ഉപയോഗശൂന്യമായ വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ. തുരുമ്പിച്ചതും തകർന്നതുമായ ഈ വാഹനങ്ങൾ മാലിന്യങ്ങൾക്കൊപ്പം റോഡരികിൽക്കിടന്നു മണ്ണോടു ചേരുന്നു. ഇവ നിരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല.ട്രാഫിക്ക് ജാം, റോഡപകടങ്ങൾ തുടങ്ങി അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും അനുദിനം വർധിച്ചു വരുകയാണ്,ഒട്ടനവധി പ്രശ്നങ്ങളാണ് ഇവ കാരണമുണ്ടാകുന്നത്.
കഴിഞ്ഞ പ്രളയത്തിന് ശേഷം ഒട്ടനവധി കാറുകളാണ് വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. പൊതുനിരത്തുകളില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെടുന്ന വാഹനങ്ങൾ റോഡ് അപകടങ്ങളിൽ വില്ലൻമാരാകുന്ന കാഴ്ച്ചയാണ് നിരത്തുകളിൽ കാണാൻ കഴിയുന്നത്.റോഡിലെ സുഗമമായുള്ള യാത്രയ്ക്ക് മിക്കപ്പോഴും തടസമായി നിലകൊള്ളുന്നത് ഇത്തരത്തിലുള്ള വാഹനങ്ങളാണെന്നാണ് പോലിസിൻ്റെ വാദം.
പല കേസുകളിലായി പോലീസ് പിടികൂടി, സ്റ്റേഷനിൽ കൊണ്ടിട്ട വാഹനങ്ങൾ പോലും യഥാസമയം നടപടികൾ പൂർത്തിയാക്കി അവിടെ നിന്നു മാറ്റാൻ കഴിയുന്നില്ല. റോഡരികിലും പോലീസ് സ്റ്റേഷനടുത്തുമൊക്കെ തുരുമ്പുപിടിച്ചു കിടക്കുന്ന വാഹനങ്ങൾഅപകടഭീഷണിയും ഗതാഗതക്കുരുക്കും സൃഷ്ടിച്ച് ഇപ്പോഴും റോഡരികിൽത്തന്നെ കിടക്കുന്നു.അപകടത്തിൽപ്പെട്ട് തിരികെ കൊണ്ടുപോകാൻ സാധിക്കാതെ ഉടമകൾ ഉപേക്ഷിച്ചതും പഴക്കം ചെന്നതുകൊണ്ട് ഉപേക്ഷിച്ചു പോയതുമായ വാഹനങ്ങൾ റോഡരികിലുണ്ട്. ഇതിനു പുറമെയാണ് പ്രളയാനന്തരം റോഡിൽ ഉപേക്ഷിച്ച വാഹനങ്ങളുടെ അസ്ഥികൂടങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *