സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവില്‍ വന്നു

സ്വന്തം ലേഖകൻ -

കൊച്ചി>>>സംസ്ഥാനത്തെ നാല് ജില്ല കളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവി ല്‍ വന്നു. കൊവിഡ് വ്യാപനം രൂക്ഷമാ യ തിരുവനന്തപുരം, എറണാകുളം, തൃ ശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച ത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍ പ്പെടുത്തിയത്. ജില്ലാ അതിര്‍ത്തികള്‍ അടച്ചു.

പ്രധാന റോഡുകളൊഴികെയുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. ജനസ ഞ്ചാരം നിയന്ത്രിക്കാന്‍ കര്‍ശന നടപ ടികളാണ് സ്വീകരിക്കുന്നത്. അതിര്‍ ത്തികളിലും ഇടറോഡുകളിലും അട ക്കം പൊലീസ് പരിശോധന ശക്തമാ ക്കി. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലി വറി മാത്രമേ ഉണ്ടാകു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെ തിരെ കര്‍ശന നിയമ നടപടി സ്വീകരി ക്കാനാണ് നിര്‍ദ്ദേശം.പാല്‍, പത്ര വിത രണം രാവിലെ 8 മണിക്ക് മുമ്പ് പൂര്‍ ത്തിയാക്കണം.അത്യാവശ്യ മെഡിക്ക ല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീ സ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്സിറ്റ് പോയിന്‍റുകള്‍ ക്രമീകരിച്ചു.

ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓ രോ ക്ളസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്ര മാക്കി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പലചരക്ക്, പച്ചക്കറി, പലവ്യജ്ഞനം വി ല്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസ ങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ നിന്ന് വൈകിട്ട് 7.30 വരെ ഹോം ഡെലി വറി മാത്രം ഉണ്ടാകും.

റേഷന്‍ കടകള്‍ക്കും പാല്‍ ബൂത്തുക ള്‍ക്കും വൈകിട്ട് അഞ്ചുവരെ തുറ ക്കാം.ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമ ല്ലാത്ത ജില്ലകളില്‍ നിലവിലെ ലോക് ണും നിയന്ത്രണങ്ങളും തുടരും

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →