തിരുവനന്തപുരം: വിമാനത്താവളം ആരെടുത്താലും സംസ്ഥാനസര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനകാര്യങ്ങളില്‍ സര്‍ക്കാര്‍സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളിനടത്തി വ്യവസായമറിയാവുന്നവര്‍ വരുമെന്നുതോന്നുന്നില്ലെന്നും ഓണ്‍ലൈനായിചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.2005ല്‍ സംസ്ഥാനസര്‍ക്കാര്‍ 23.57 ഏക്കര്‍ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. 18 ഏക്കര്‍ ഭൂമികൂടി ഏറ്റെടുത്തുനല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ഭൂമിയുടെ വില എസ്.പി.വി.യില്‍ സംസ്ഥാനത്തിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഏറ്റെടുത്തു നല്‍കിയത്. മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ റോയല്‍ ഫ്‌ളയിങ് ക്ലബ്ബ് വക 258.06 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കര്‍ വിസ്തൃതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.എം.വി. ഗോവിന്ദന്‍ (സി.പി.എം.), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ്), മന്ത്രി ഇ.ചന്ദ്രശേഖരന്‍, സി.ദിവാകരന്‍ (സി.പി.ഐ.), പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്എസ്.), സി.കെ. നാണു (ജനതാദള്‍ എസ്.), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), ടി.പി. പീതാംബരന്‍ (എന്‍.സി.പി.), ഷെയ്ക് പി.ഹാരിസ് (എല്‍.ജെ.ഡി.), എ.എ.അസീസ് (ആര്‍.എസ്.പി.), ജോര്‍ജ് കുര്യന്‍ (ബി.ജെ.പി.), വി.എസ്. മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.സര്‍വ്വകക്ഷി യോഗ തീരുമാനത്തെത്തുടര്‍ന്നു വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തെഴുതി