കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്-;സംസ്ഥാനത്ത് 144പ്രഖ്യാപിച്ചു.അഞ്ച്പേരിൽ കൂടുതൽ ഒന്നിച്ചുനിൽക്കാൻ പാടില്ല

ന്യൂസ് ഡെസ്ക്ക് - - Leave a Comment

തിരുവനന്തപുരം>>> കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ 144 പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മരണനാന്തര ചടങ്ങുകള്‍, വിവാഹം എന്നിങ്ങനെ ഇളവുകള്‍ അനുവദിച്ചിട്ടുള്ളവ ഒഴികെ സംസ്ഥാനത്ത് 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. ഒക്ടോബര്‍ മൂന്നിന് രാവിലെ ഒൻപത് മണിമുതല്‍ 31ന് അര്‍ദ്ധരാത്രി വരെയാണ് കൂടിച്ചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം.
സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രോഗവ്യാപനം തടയുന്നതിന് ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കാന്‍ അതത് ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *