സംയുക്ത ട്രേഡ് യൂണീയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>സംയുക്ത ട്രേഡ് യൂണീയനുകളുടെ നേതൃത്വത്തിൽ അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചു.തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക, മൂന്ന് കാർഷീക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ 2020 പിൻവലിക്കുക, റെയിൽവെ ഉൾപ്പെടെയുള്ള പൊതുമേഖല സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്.അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണീയന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഹെഡ് പോസ് റ്റോഫീസിലേക്ക്‌ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമരം എ.ഐ.റ്റി.യു.സി. സംസ്ഥാന വർക്കിംങ് കമ്മിറ്റി അംഗം അഡ്വ.ജോൺ ലൂക്കോസ് ഉൽഘാടനം ചെയ്തു.ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ റ്റി.യു ഏരിയ സെക്രട്ടറി കെ ഇ നൗഷാദ്, എ.ഐ.റ്റി.യു.സി. മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ ,വി.പി ഖാദർ ,ആർ സുകുമാരൻ, കെ.പി റജിമോൻ, പി.ജി. മഹേഷ്, റ്റി.എൻ സദാശിവൻ, പി.പി. അവറാച്ചൻ, സി.വി മുഹമ്മദാലി, കെ.എ മൈതീൻ പിള്ള, പി.എൻ ഗോപിനാഥ്,  ഇബ്രാഹിം, കെ.പി ബാബു, ജോയ് പുല്ലുവഴി, എം അജീബ്, സുലൈമാൻ കുട്ടി, സിദ്ധിഖ് പുളിയാമ്പുളി, റഫീക്ക് കോന്നംകുടി എന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →