ഷാനവാസിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; ചെറുകിടക്വാറി അസോസിയേഷൻ

സ്വന്തം ലേഖകൻ - - Leave a Comment

ആലപ്പുഴ>>> ആലപ്പുഴയിലെ ടിപ്പർ ഡ്രൈവർ ഷാനവാസിന്റെ മരണത്തിന് ഉത്തരവാദി കളായ മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് മാതൃകാപരമായ നടപടി സ്വീകരിക്കണ മെന്ന് ചെറുകിട ക്വാറി അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ നാഗരിക – സാംസ്കാരിക തയ്ക്ക് ഉൾകൊള്ളാനാവാത്ത കാടൻ നടപടികളാണ് സമീപകാലത്ത് അധികാരികളിൽ നിന്നും ഉണ്ടാവുന്നത് . ആഴ്ചകൾക്ക് മുമ്പ് ഉദ്യോഗസ്ഥ പീഡനം മൂലം ഒരു ടിപ്പർ ലോറി ഡ്രൈവർ പരസ്യമായി ആത്മഹത്യാശ്രമം നടത്തിയത് കേരള മനസാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. ഇപ്പോൾ സമാനമായ പീഡനം മൂലം മറ്റൊരു തൊഴിലാളി കൊല്ലപ്പെട്ടു . സമാനതകളില്ലാത്ത ഉദ്യോഗസ്ഥ അതിക്രമങ്ങൾ കാരണം സാധാരണക്കാരുടെ ജീവിതം അരക്ഷിതാവസ്ഥയിലാണന്ന് ചെറുകിട ക്വാറി അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കെ ബാബു പറഞ്ഞു.കേരളത്തിലെ പൊതു സമൂഹം നിസ്സംഗത വെടിഞ്ഞ് ഉദ്യോഗസ്ഥരുടെ ഇത്തരം കാടത്തരങ്ങൾക്കെതിരെ പ്രതികരിക്ക ണമെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് ഉറപ്പാക്കണമെന്നും ചെറുകിട ക്വാറി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *