മൂവാറ്റുപുഴ>>>ശൂലം വെള്ളച്ചാട്ടം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മുവാറ്റുപുഴയിൽ നിന്നും പിറവം റൂട്ടിൽ 5കിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിനടുത്തത്താം. ശൂലം കയറ്റം കയറിയ ശേഷം 200മീറ്റർ വലത്തോട്ട് പോയാൽ മനോഹരമായ വെള്ളച്ചാട്ടവും വനവും വെള്ളകെട്ടുകളും, അപൂർവ്വയിനം പക്ഷികളേയും കാണാൻ കഴിയും. ഏതൊരു സഞ്ചാരിയുടേയും കണ്ണഞ്ചിപ്പിക്കുന്ന മനോഹരകാഴ്ചകളാണ് ഇവിടെ ദർശിക്കുവാൻ കഴിയുന്നത്.
അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന ശൂലം വെള്ളച്ചാട്ടവും പരിസരവും പ്രകൃതി കനിഞ്ഞരുളിയ മനോഹരകാഴ്ചകളാണ്. വർഷങ്ങൾക്ക് മുമ്പ് പാറമട ആയിരുന്ന ഇവിടെ നിലവിൽ ഉപയോഗശൂന്യമായ ഏകദേശം 300 മീറ്റർ നീളത്തിലും 250 അടി താഴ്ചയിലുമുള്ള വെള്ളകെട്ടാണ് ആദ്യമേ കാണുവാനുള്ളത്. കടുത്ത വേനൽ കാലത്തുപോലും വെള്ളം നിറഞ്ഞ് കവിഞ്ഞ് കിടക്കുന്നത് ശൂലത്തിന്റെ പ്രത്യേകതയാണ്. ഇതിനരികിലൂടെയുള്ള തോട്ടിലൂടെ മഴക്കാലത്ത് മുകളിൽ നിന്നും ഉറവയായി വരുന്ന ജലം കുത്തനെ താഴേക്ക് പാറയിടുക്കുകളിലൂടെ താഴ്ന്ന പ്രദേശമായ കായനാട് ഭാഗത്തേക്ക് ഒഴുകിവരുന്നത് കാണാനാണ് ഏറ്റവും ഭംഗിയേറിയത്. കടുത്ത വേനനിൽ മാത്രമാണ് ഇതിലൂടെ വെള്ളം ഒഴുക്ക് അല്പം നിലക്കുന്നത്.
വേനൽ കാലത്ത് ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയുന്ന പഴയ പാറമടയിൽനിന്നും വെള്ളം സമീപത്തെ തോട്ടിലൂടെവെള്ളം ഒഴുക്കുവാനായാൽ താഴ്ത്തെ പ്രദേശത്തുള്ളവർക്ക് ക്യഷിക്ക് ഉപകാരപ്പെടുന്നതോടൊപ്പം ശൂലം വെള്ളച്ചാട്ടത്തെ എല്ലാ സമയത്തും സംരക്ഷിച്ചുനിർത്തുവാനും കഴിയും. വേനൽകാലത്തും വർഷകാലത്തും പാറയിടുക്കുകളിൽ നിന്നും വെള്ളം ഒഴുകുന്ന വഴിയിലൂടെ വിവിധവർണ്ണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ചാൽ രാത്രി കാലങ്ങളിലും സഞ്ചാരികൾക്ക് വെള്ളച്ചാട്ടം വിവിധ വർണ്ണങ്ങളിൽ കാണാൻ കഴിയും. വെള്ളച്ചാട്ടത്തിന് താഴെ ഭാഗത്ത് പ്രക്യതിക്ക് ഇണങ്ങുന്ന രീതിയിൽ വിവിധ വലിപ്പതിതലുള്ള ഉദ്യാനങ്ങൾ നിർമ്മിച്ചാൽ ടൂറിസ്റ്റുകൾക്ക് വിശ്രമിക്കുനും കഴിയും . മൂന്നാറിനും ഇടുക്കിക്കും പൊകുന്ന വിനോദസഞ്ചാരികൾ മൂവാറ്റുപുഴയിലെത്തുമ്പോൾ ശൂലത്തെത്തി അല്പം വിശ്രമിക്കുകയും കാഴ്ചകൾ കണ്ട് മൂന്നാറിലേക്ക് മടങ്ങുകയും ചെയ്യാം.
Follow us on