ശുദ്ധജല പൈപ്പ് പൊട്ടൽ പതിവായി,മാലിപ്പാറ, ആലിൻ ചുവട്, ആനോട്ടുപാറ പ്രദേശ ങ്ങളിൽ കുടി വെള്ളം മുടങ്ങി

സ്വന്തം ലേഖകൻ -

കോതമംഗലം>>>മലയോര പാത കടന്നു പോകുന്ന മാലിപ്പാറയിൽ ശുദ്ധ ജല പൈപ്പ് ലൈൻ പൊട്ടുന്നത് പതിവായി. ഇതുമൂലം മാലിപ്പാറ നിവാസികളുടെ വെള്ളം കുടി മുട്ടിയിരിക്കുകയാണ്. മാലിപ്പാറക്കു പുറമെ, അനോട്ടുപാറ, ആലിൻചുവട് തുടങ്ങിയ പ്രദേശങ്ങളിലും ജല അതോറിട്ടിയുടെ  കുടി വെള്ളം മുടങ്ങിയിരിക്കുകയാണ്.   കഴിഞ്ഞ ദിവസം മാലിപ്പാറ സൊസൈറ്റി പടിയിൽ ആണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. ഭാര വണ്ടികൾ അമിതമായി  ഓടുന്നതാണ്  പൈപ്പ് പൊട്ടൻ കാരണം എന്നാണ് നാട്ടുകാരുടെ ആക്ഷേപം.സമീപ പ്രദേശങ്ങളിൽ പാറമടകൾ  ധാരാളം ഉള്ളതിനാൽ  ടിപ്പർ, ടോറസ് പോലുള്ള ഭാരവാഹനങ്ങൾ നിരവധിയാണ് ഇതിലൂടെ കരിങ്കല്ല്, മെറ്റൽ, എന്നിവയുമായി ചീറി പായുന്നത്. ഇതു മൂലം റോഡുകൾ പൊട്ടിപ്പൊളിഞ്ഞു ഗർത്തങ്ങൾ ആകുകയും കുടി വെള്ള പൈപ്പുകൾ പൊട്ടുന്നത് പതിവ് സംഭവമായി മാറുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →