ശിൽപ്പക്കും നന്ദനക്കും ഇത് അതിജീവനത്തിന്റെ പോരാട്ടക്കാലം…. ഉപജീവനത്തിനായി മീന്‍കച്ചവടവുമായി വിദ്യാര്‍ത്ഥിനികളായ സഹോദരിമാർ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ഏബിൾ. സി. അലക്സ്‌ 

കോതമംഗലം>>> ഉപജീവനത്തിനായി മീൻ വില്പനയിലാണ് സഹോദരിമാരായ ശില്പയും, നന്ദനയും. അടിമാലിക്കു സമീപം  ഇരുമ്പുപാലത്താണ് ഇവരുടെ മത്സ്യ വ്യാപാരം. രണ്ട് മാസം മുന്‍പ് വീഴ്ചയില്‍ കാല്‍ ഒടിഞ്ഞ പിതാവിന്റെ മീന്‍ വ്യാപാരം ഏറ്റെടുത്തിരിക്കുകയാ ണ് രണ്ട് പെണ്‍മക്കള്‍.ഇരുമ്പുപാലം വെട്ടിയ്ക്കല്‍ മനോജിന്റെ രണ്ട് പെണ്‍ മക്കളായ ശില്പയും നന്ദനയുമാണ് പി താവ് മനോജ്‌ നടത്തി വന്നിരുന്ന പച്ച മീന്‍ വ്യാപാരം ഏറ്റെടുത്തിരിക്കുന്നത്. മീൻ കച്ചവടത്തിലൂടെ ആയിരുന്നു മനോജ് തന്റെ കുടുംബവും , മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും നടത്തി  പോ ന്നിരുന്നത്.ഇതിനിടയിലാണ് വീണ് കാല്‍ ഒടിഞ്ഞ് വീട്ടില്‍ ഇരുപ്പിലായത്.

മറ്റ് വരുമാന മാര്‍ഗ്ഗം ഒന്നുമില്ലാത്തതു കൊണ്ട്, പിതാവ് നടത്തിയിരുന്ന മീൻ കട ഞങ്ങൾ നടത്താം എന്ന് ഈ മിടു ക്കികൾ അവശ്യപെടുകയായിരുന്നു .മക്കളുടെ  ഈ ആവശ്യത്തിന് മുന്നിൽ, അവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി മ നോജ്‌  സമ്മതിക്കുകയായിരുന്നു. തുട ര്‍ന്ന് ഇരുവരും പുലര്‍ച്ചേ എത്തി മീന്‍ ശേഖരിച്ച് കടയില്‍ വില്പന ആരംഭിച്ചു. ആദ്യം പെണ്‍കുട്ടികള്‍ മീന്‍ വില്പന യ്ക്ക് വന്നിരിക്കുന്നത് ശരിയാണോ എന്ന് ചിലര്‍ സംശയത്തോടെ നോക്കി യെങ്കിലും അവര്‍ക്ക് എല്ലാ വിധ പിന്‍ തുണയും ഇരുമ്പുപാലം നിവാസികൾ  നല്കുകയും ചെയ്തതോടുകൂടി പെ ണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.തുടര്‍ന്ന് നല്ല രീതിയില്‍ മത്സ്യ വ്യാപാരം നടത്തി വരികയാണ് ഇരുവ രും. മീന്‍ ആവശ്യക്കാര്‍ക്ക് വൃത്തിയാ ക്കിയും നല്‍കുന്നു.ശില്പ അടിമാലി മാര്‍ ബസേലിയസ്  കോളേജ് ബി.ബി.എ.വി ദ്യാര്‍ത്ഥിനിയാണ്.  നന്ദന,  അടിമാലി എസ്.എന്‍.ഡി.പി.ഹയര്‍ സെക്കന്ററി സ്‌കൂളിൽ നിന്ന്  പ്ലസ് ടു പഠനം പൂര്‍ ത്തിയാക്കി ഡിഗ്രി പ്രവേശനത്തിന് വേണ്ടി  കാത്തിരിക്കുന്നു.ജീവിത പ്രതി സന്ധിയിൽ തളരാതെ കൂടുംബത്തിന് താങ്ങും തണലുമായി മാറിയ ഈ സ ഹോദരിമാരെ യൂത്ത് കോൺഗ്രസ്സ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റിക്കു വേണ്ടി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എം. എ.   അൻസാരി ഇവരു ടെ വീട്ടിൽ എത്തി  ആദരിച്ചു. കെ. പി  ബോബി , ഷിയാസ് മാളിയെക്കൽ, നി ഷാദ് കെ.എം  ജോജി ജോയ് എന്നിവർ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *