ശിശു ദിനത്തിൽ കുരുന്നുകൾക്കായി കളികൊഞ്ചലുമായി കുരുന്നുകൾക്കൊപ്പം പ്രോഗ്രാം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ  എം കോം ഇൻറർനാഷണൽ ബിസിനെസ്സ്  വിഭാഗത്തിന്റെ  ആഭിമുഖ്യത്തിൽതങ്കളം വിവേകാനന്ദ വിദ്യാലയത്തിലെ കുട്ടികൾക്കായി ‘കളികൊഞ്ചലുമായി കുരുന്നുകൾക്കൊപ്പം’ എന്നാ പ്രോഗ്രാം   ഗൂഗിൾ മീറ്റ്  വ  ഴിസoഘടിപ്പിച്ചു.  എൽ കെ ജി , യു കെ ജി , ഒന്നാം ക്ലാസ്സിലെ കുട്ടികളുമായാണ് കളിയും ചിരിയും കൊഞ്ചലുമായി ശിശുദിനം  എം എ കോളേജിലെ എം കോം ഐ ബി വിദ്യാർത്ഥികൾ ആഘോഷിച്ചത്. ത്സാൻ സി റാണി ,സ്വാമി വിവേകാനന്ദൻ ,ഭാരതാംബ, ചാച്ചാജി എന്നീ  വേഷങ്ങൾ ധരിച്ചാണ് കുരുന്നുകൾ ശിശുദിനത്തിൽ എത്തിയത്. കുരുന്നുകളുടെ പാട്ട് ,കഥകൾ , പ്രസംഗം , ഓർമ്മ പരിശോധന എന്നിവ ഈ പരിപാടിക്ക് കൂടുതൽ മധുരമേകി. ഇതു കൂടാതെ ലീറ്റിൽ ചാംബ്സ് എന്ന പേരിൽ ഡ്രോയിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു. എം എ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാൻറ്റി എ അവിര പരിപാടിക്ക് ആശംസകൾ അറിയിച്ചു.  വിദ്യാർത്ഥികളായ തോമസ് എബ്രഹാം സ്വാഗതവും ബിച്ചു സി വിക്രമൻ നന്ദിയും  അർപ്പിച്ചു. എം. കോം ഇന്റർനാഷണൽ ബിസ്സിനെസ്സ്  വിഭാഗം മേധാവി അസി.പ്രൊഫ ഷാരി സദാശിവൻ,  അസി.പ്രൊഫ. അബിത എം.റ്റി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.തങ്കളം വിവേകാനന്ദ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രികല ജയപ്രകാശ് ,അദ്ധ്യാപിക മായ, രക്ഷകർത്താക്കൾ എന്നിവർ പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു. ലിറ്റിൽ ചാംബ് സ് ഡ്രോയിംഗ് മത്സരത്തിൽ ഒന്നും രണ്ടും  മൂന്നും സ്ഥാനത്തിന് അർഹരായവർക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാ കുരുന്നുകൾക്കും സമ്മാനങ്ങൾ നൽകി.അഹല്യ രാജൻ, അബിൻ കോശി, കൃഷ്ണ പ്രിയ മിഹിര പി കുമാർ, അമൃത രമേഷ്, സൗമി മുഹമ്മദ്‌ എന്നിവർ എല്ലാറ്റിനും മേൽനോട്ടം വഹിച്ചു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →