ശശികല ആശുപത്രി വിട്ടു;ചിന്നമ്മയെ വരവേറ്റ് അനുയായികൾ

സ്വന്തം ലേഖകൻ -

ബെംഗളൂരു>>>കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന എഐഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികല ആശുപത്രി വിട്ടു. ഇന്നലെയാണ് വിക്ടോറിയ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടത്. ശശികലയുടെ ആരോഗ്യ നില തൃപ്തികരമെന്ന് വിക്ടോറിയ ആശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ. രമേഷ് കൃഷ്ണ അറിയിച്ചു. കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ പ്രകാരം ഹോം ക്വാറൻ്റയിൻ പൂർത്തിയാക്കേണ്ടതുണ്ട്. അതു കൊണ്ട് തന്നെ ചെന്നൈയിലേക്ക് മടങ്ങുന്നതിന് മുമ്പായി അടുത്ത ഒരാഴ്ചക്കാലം ശശികല ബെംഗളൂരുവിൽ തന്നെ തങ്ങുമെന്നാണ് വിവരം. ആശുപത്രിക്ക് പുറത്ത് ശശികലയെ സ്വീകരിക്കാനായി നിരവധി അനുയായികളാണ് എത്തിയത്.
66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിച്ചതിനെ തുടർന്ന് 2017 ഫെബ്രുവരിയിലാന്ന് ശശികല ജയിലിലാവുന്നത്. ശിക്ഷ പൂർത്തിയാക്കി ജനുവരി 27നാണ് ശശികല ജയിൽ മോചിതയായത്. എന്നാൽ ജനുവരി 20 ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശശികല. ആശുപത്രിയിലെത്തിയാണ് ജയിൽ അധികൃതർ ജയിൽ മോചന നടപടികൾ പൂർത്തിയാക്കിയത്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →