ശരണ്യ ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

web-desk -

തിരുവനന്തപുരം>>> ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അര്‍ബുദ രോഗബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകര്‍ന്നു. തന്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയില്‍ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്‌നേഹവും ഏവര്‍ക്കും മാതൃകയാണ്.

ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു, ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു-മുഖ്യമന്ത്രി അറിയിച്ചു.