ശബരിമല;അയ്യപ്പഭക്തര്‍ക്ക് കോവിഡ് -19 ആർ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സ്വന്തം ലേഖകൻ -

പത്തനംതിട്ട>>>ശബരിമല ദര്‍ശന ത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ‘ഡി സംബര്‍ 26ന്ശേഷം’മക രവിളക്ക് ഉത്സ വ കാലത്ത് കോവി ഡ് –19 ആര്‍ടിപി സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ ബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവ സ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍. വാസു വ്യക്തമാക്കി. 48മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി പിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ശബരിമല ദര്‍ശനത്തിനായി എത്തു മ്പോള്‍ അയ്യപ്പഭക്തര്‍ കൈയ്യില്‍ കരു തേണ്ടത്. ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം. ആര്‍ടിപിആര്‍ പരിശോ ധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് മല കയറാന്‍ അനു മതി ലഭിക്കുകയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
കോവിഡ്- 19 പശ്ചാത്തലത്തില്‍ പോലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ശബരിമല തീര്‍ഥാടന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ ദേവസ്വം ബോര്‍ഡിന് നല്‍കിയെന്നും പ്രസി ഡന്റ് പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെസാമ്പത്തി ക പ്രതിസന്ധി കണക്കിലെടുത്ത് 20 കോടി രൂപ ഉള്‍പ്പെടെ സംസ്ഥാ ന സര്‍ക്കാര്‍ കഴിഞ്ഞ ആറുമാസ ത്തിനിടെ 50 കോടി രൂപയാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയ ത്.ഇതില്‍ സര്‍ക്കാരിനോടും മുഖ്യ മന്ത്രിയോടും ദേവസ്വം മന്ത്രിയോ ടും ധനമന്ത്രിയോടും ദേവസ്വം ബോര്‍ഡിനുള്ള നന്ദി അറിയിക്കു കയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →