Type to search

ശക്തമായ ഇടിമിന്നലില്‍ വിറച്ച്‌ ഉത്തരേന്ത്യ: യുപി, രാജസ്ഥാന്‍‍, മധ്യപ്രദേശ്‍ എന്നിവിടങ്ങളില്‍ 68 മരണം

Uncategorized

ന്യൂഡല്‍ഹി>>>  ശക്തമായി മൂന്ന് ഇടിമിന്നല്‍ സംഭവങ്ങളില്‍ യുപി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 68 പേര്‍ മരിച്ചു. രാജ്സ്ഥാനില്‍ 20 പേര്‍ മരിച്ചു. രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളും 11 യുവാക്കളും ഉള്‍പ്പെടുന്നു. ഇതില്‍ അധികം മരണവും ജയ്പൂരിലാണ് സംഭവിച്ചത്. ഉത്തര്‍ പ്രദേശില്‍ 38 പേര്‍ മിരച്ചു. യുപിയില്‍ പ്രയാഗ് രാജില്‍ 18 പേര്‍ മരിച്ചു. സോറവോണ്‍ പ്രദേശത്ത് ആറ് പേരും കര്‍ചന പ്രദേശത്ത് രണു പേരും കൊറാവോണില്‍ മൂന്ന് പേരും മരിച്ചു. ഫിറോസാബാദില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു.

കൃഷിയിടത്തില്‍ പണിയെടുക്കുമ്ബോള്‍ ശക്തമായ മഴയുണ്ടായി. മരത്തിന് കീഴില്‍ അഭയം തേടിയപ്പോള്‍ ഇടിവെട്ടില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ഉധ്‌നി ഗ്രാമത്തില്‍ 42 ആടുകളെയും ഒരു പശുവിനെയും മേയ്ക്കാന്‍ പോയതാണ് കര്‍ഷകന്‍. ഇടിവെട്ട് തുടങ്ങിയപ്പോള്‍ അയാള്‍ ഒരു കുടിലില്‍ അഭയം തേടിയതിനാല്‍ രക്ഷപ്പെട്ടു. ഇയാളുടെ 42 ആടുകളും പശുവും ചത്തു. മധ്യപ്രദേശില്‍ ഏഴ് പേര്‍ മരിച്ചു.

കോട്ടയില്‍ ഒരു മരത്തിന് കീഴില്‍ ഇടിവെട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര്‍ മരിച്ചു. കന്നുകാലികളുമായി ഇവര്‍ ഒരു വലിയ മരത്തിന് കീഴില്‍ അഭയം തേടുകയായിരുന്നു. 10 ആടുകള്‍ക്കും ഒരു പശുവിനും ഇടിവെട്ടില്‍ തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടു. ജല്‍വാറില്‍ 23കാരനായ ഒരു ഇടയനും അയാളുടെ രണ്ട് പോത്തുകള്‍ക്കും ഇടിമിന്നലേറ്റ് ജീവപായം സംഭവിച്ചു. കോട്ട, ബാരന്‍ക, ജലവാര്‍, ധോല്‍പുര്‍ എന്നിവിടങ്ങളില്‍ 20ല്‍ പരം പേര്‍ക്ക് ഇടിമിന്നലില്‍ ഗുരുതരമായ പരിക്കുണ്ട്.

ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.