തൊഴിലാളികളെയും വ്യക്തികളെ യും നേരിൽ സന്ദ ർശിച്ച് എൽദോസ് കുന്നപ്പിള്ളി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കോളനികളും തൊഴിലാളികളെയും സന്ദർശിച്ചു വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു വ്യാഴാഴ്ച യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി. രാവിലെ കൂവപ്പടി പഞ്ചായത്തിലെ അംബേദ്കർ കോളനി, തോട്ടുവാ കോളനി എന്നിവ സന്ദർശിച്ചു വോട്ടുകൾ അഭ്യർത്ഥിച്ചു. കീഴില്ലത്ത് മരണ വീട് സന്ദർശിച്ച ശേഷം കുറുപ്പംപടിയിലെത്തി കടകൾ സന്ദർശിച്ചും വ്യക്തികളെ നേരിൽ കണ്ടും വോട്ട് തേടി. സർജിക്കൽ ഗ്ലൗസ് കമ്പനിയിലെത്തി തൊഴിലാളികളെ നേരിൽ കണ്ട ശേഷം ഹാപ്പി ഹോംസ് അവന്യു റോഡിലെ ഭവനങ്ങൾ സന്ദർശിച്ചു.

തുടർന്ന് വേങ്ങൂരിലും കൊമ്പനാടും കടകളും വീടുകളും സന്ദർശിച്ചു. ഇതിനിടയിൽ കണ്ടന്തറയിൽ ഫുട്‌ബോൾ മത്സര ഗ്രൗണ്ടിൽ എത്തിയും വോട്ട് അഭ്യർത്ഥിച്ചു. ഒരു പ്രാദേശിക ചാനലിന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തു അറക്കപടിയിൽ യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച ബൈക്ക് റാലിയിൽ പങ്കെടുത്ത ശേഷം തെരഞ്ഞെടുപ്പ് അവലോകനം കൂടി പൂർത്തിയാക്കിയ ശേഷമാണ് എൽദോസ് കുന്നപ്പിള്ളി പ്രചരണം അവസാനിപ്പിച്ചത്.
ചലച്ചിത്ര നടൻ രമേശ്‌ പിഷാരടിയും മുൻ കേന്ദ്ര മന്ത്രി കെ.എച്ച് മുനിയപ്പയും എൽദോസ് കുന്നപ്പിള്ളിക്ക് വേണ്ടി ഇതിനിടയിൽ  പ്രചാരണത്തിനെത്തി. അറക്കപടിയിലും ചുണ്ടക്കുഴിയിലും കുടുംബ യോഗങ്ങളിലാണ് രമേശ്‌ പിഷാരടി പങ്കെടുത്തത്. മുൻ കേന്ദ്ര മന്ത്രി ആയ കെ.എച്ച് മുനിയപ്പ യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം വിവിധ ഇടങ്ങളിൽ പ്രചരണം നടത്തി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →