വൈസ് മെൻ ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 7ൻ്റെ ഗവർണ്ണറായി ജോർജ് എടപ്പാറ ചുമതലയേറ്റു

സ്വന്തം ലേഖകൻ -

കോതമംഗലം>>>വൈസ് മെൻ ഇൻ്റർ നാഷണൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയ ൺ എറണാകുളം, ഇടുക്കി ജില്ലകൾ ഉ ൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 7ൻ്റെ ഗവർണ്ണ റായി ജോർജ് എടപ്പാറ ചുമതലയേറ്റു.

സ്ഥാനാരോഹണ ചടങ്ങുകളുടെ ഉദ്ഘാടനം റീജിയണൽ ഡയറക്ടർ സന്തോഷ് ജോർജ് നിർവ്വഹിച്ചു.ഡി സ്ട്രിക്റ്റ് ഗവർണ്ണർ ജിജോ വി എൽദോ അദ്ധ്യക്ഷത വഹിച്ച മടങ്ങിൽ 2021- 2022 വർഷത്തിൽ ഡിസ്ട്രിക്ററി ൽ നടപ്പാക്കുന്ന രണ്ടു ലക്ഷം രൂപയുടെ, ഡയാലിസിസിനുള്ള ചെക്ക് കൈമാറ ൽ, കോവിഡ് കെയർ പ്രതിരോധ പ്രവ ർത്തനങ്ങൾ, ഓൺലൈൻ പഠനത്തി നായി വിദ്യാർത്ഥികൾക്ക് മൊബൈൽ ചലഞ്ച് എന്നീ പ്രോജക്ടുകളുടെ ഉ ദ്ഘാടനം ലെഫ്റ്റനൻ്റ് റീജിയണൽ ഡ യറക്ടർ നോബിൾമാത്യു, റീജിയണൽ സെക്രട്ടറി ഡോ ടെറി തോമസ്, റീജയ ണൽ ട്രഷറർ പ്രതീഷ് പോൾ എന്നിവർ നിർവ്വഹിച്ചു.ഡിസ്ട്രിക്റ്റ് പുറത്തിറക്കി യ ആദ്യ ബുള്ളറ്റിൻ്റെ പ്രകാശനം കാ ബിനറ്റ് സെക്രട്ടറി ബിനോയി പൗലോസ് നിർവ്വഹിച്ചു.

റീജിയണൽ വെബ് മാസ്റ്റർ സോണി എബ്രഹാം, വി.സി ജോൺസൺ,  ടോമി ചെറുകാട്, എൽദോ ഐസക്, വി ജി.മുരളി, ജയിംസ് ജോസഫ് ,എൽദോ പി.ഏലിയാസ്, ബേബിച്ചൻ നിധീരിക്കൽ എന്നിവർ പ്രസംഗിച്ചു.

ഡിസ്ട്രിക്റ്റിൻ്റെ മറ്റു ഭാരവാഹികളായി ലൈജു ഫിലിപ്പ് സെക്രട്ടറി, ബിനോയി പോൾ ട്രഷറർ, തോമസ് മോഹൻ ബുള്ളറ്റിൻ എഡിറ്റർ, സിജോ ജേക്കബ് വെബ് മാസ്റ്റർ, സോണൽ ജീവൻ കോഓർഡിനേറ്റർ, മെറിറ്റ് ഷാജി ലിംഗ്സ് കോ ഓർഡിനേറ്റർ എന്നിവരും ചുമതലയേറ്റു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →