Type to search

വൈശാഖിനു മിന്നു കെട്ടാന്‍ മരിയ ഇടുക്കിയില്‍നിന്ന്‌ വയനാട്ടിലേക്ക് പറന്നെത്തി……ഇടുക്കി വണ്ടന്മേട്ടിൽ നിന്ന് വയനാട് പുൽപ്പള്ളിയിലെക്കുള്ളചിലവ് 4ലക്ഷത്തോളം ‌

News

കൊച്ചി>>> ഇന്നലെ ഇടുക്കിയിലെയും, വയനാട്ടിലെയും ജനങ്ങൾക്ക് കൗതുക കാഴ്ചയുടെദിനമായിരുന്നു. സാധാര ണയായി  രാഷ്‌ട്രീയ നേതാക്കളെയും കൊണ്ടാണ്‌ ഹെലികോപ്‌ടറുകള്‍  വയ നാട്ടിലെത്താറുള്ളത്‌. ഇന്നലെ രാവിലെ 10 നു വയനാട്‌പുല്‍പ്പള്ളി പഴശിരാജാ കോളജ്‌ ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലി കോപ്‌റ്ററില്‍നിന്നു പുറത്തിറങ്ങിയതു ഇടുക്കിയിൽ നിന്നുള്ള  കല്യാണപ്പെണ്ണ്‌. ഹെലികോപ്‌ടറില്‍ വധുവെത്തിയതു നാട്ടുകാര്‍ക്കു കൗതുകമായി.ഇടുക്കി വണ്ടന്‍മേട്‌ ആമയാര്‍ ആക്കാട്ടമുണ്ട യില്‍ ലൂക്ക്‌ തോമസിന്റെയും (ബേബിച്ചന്‍) ലിനിയുടെയും മകളായ മരിയ ലൂക്കാണ്‌ കല്യാണത്തിനു പറന്നെത്തിയത്.

കൊറോണ കാലമായതിനാൽ 14  മണിക്കൂറുകൾ നീണ്ട യാത്ര ഒഴിവാക്കാനാണ്  വളം മൊത്ത വ്യാപാരിയായ ബേബിച്ചൻ നാല് ലക്ഷത്തോളം രൂപ ചിലവിട്ട് ഹെലികോപ്റ്റർ ദിവസ വാടകക്ക് എടുത്തത്. കോവിഡ് കാലമായതിനാൽ അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ. അടുത്ത ബന്ധുക്കൾ ഞായറാഴ്ച രാവിലെ റോഡ് മാർഗം വയനാട്ടിൽ എത്തി വിവാഹ കർമ്മത്തിൽ പങ്കെടുത്തു.മെയ്‌ മാസത്തിൽ ആയിരുന്നു ആദ്യം വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് ഭീതിയും, വ്യാപനവും മൂലം മാറ്റി വായിക്കുകയായിരുന്നു.  പുല്‍പ്പള്ളി ആടിക്കൊല്ലി കക്കുഴിയില്‍ ടോമി-ഡോളി ദമ്പതികളുടെ മകനായ വൈശാഖാണ്‌ വരന്‍. വൈശാഖും കുടുംബാംഗങ്ങളും ചേര്‍ന്നു വധുവിനെയും ബന്ധുക്കളെയും സ്വീകരിച്ചു.ആടിക്കൊല്ലി സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളിയിലായിരുന്നു വിവാഹം. ഇന്നലെ രാവിലെ ഹെലികോപ്‌റ്റര്‍ വണ്ടന്‍മേട്‌ ആമയാര്‍ എം.ഇ.എസ്‌. സ്‌കൂള്‍ ഗ്രൗണ്ടില്‍ പറന്നിറങ്ങിയപ്പോഴാണ്‌ വധുവിന്റെ യാത്രയ്‌ക്കാണെന്ന വിവരം നാട്ടുകാരും അറിഞ്ഞത്‌.വധുവിന്റെയും വീട്ടുകാരുടെയും ഹെലികോപ്‌റ്റര്‍യാത്ര കാണാന്‍ അവരും ഒപ്പംകൂടി. ഒന്നര മണിക്കൂറില്‍ താഴെ സമയംകൊണ്ടു വയനാട്ടിലെത്തിയ സംഘം വിവാഹം കഴിഞ്ഞു വൈകിട്ട്‌ ഹെലികോപ്‌റ്ററില്‍തന്നെ സ്വദേശത്തു മടങ്ങിയെത്തി.കോവിഡ്‌-19 വൈറസ്‌ മഹാമാരിയും ദൂരക്കൂടുതലും കണക്കിലെടുത്താണ്‌ യാത്രയ്‌ക്കു ഹെലികോപ്‌റ്റര്‍ തെരഞ്ഞെടുത്തതെന്നു മരിയയുടെ സഹോദരന്‍ പറഞ്ഞു. മരിയ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഫാം ഓഫീസറാണ്‌. വൈശാഖ്‌ ഭുവനേശ്വറില്‍ പിഎച്ച്‌.ഡി. ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.