വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നവംബറിൽ പൂർത്തിയാക്കും; പാലാരിവട്ടം പാലം 9 മാസത്തിനുള്ളിൽ

web-desk - - Leave a Comment

കൊച്ചി >>>>വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഈ വർഷം നവംബറിൽ
കമ്മീഷൻ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലാരിവട്ടം പാലം പുനർ നിർമാണം അടുത്ത വർഷം മെയ് മാസത്തിൽ പൂർത്തിയാക്കും.
നിർമ്മാണം പൂർത്തിയായാലും മതിയായ പരിശോധനകൾ നടത്തിയതിനു ശേഷമേ ഇവ ഗതാഗതത്തിനായി തുറന്നു കൊടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലാരിവട്ടം മേൽപ്പാലം പുനർ നിർമ്മിക്കുന്നതിന്
9 മാസം ആണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഇതിന് ആവശ്യമായ പണം കൈവശമുണ്ടെന്ന് ഡിഎംആർസിയും ഇ. ശ്രീധരനും അറിയിച്ചിട്ടുണ്ട്. മുൻ കരാറനുസരിച്ച് പാലം പൊളിച്ചു പണിയുന്നതിനുള്ള മുഴുവൻ തുകയും പഴയ കരാറുകാരൻ നൽകേണ്ടതുണ്ട്.
നിർമ്മാണ കരാർ കൊണ്ട് സംഭവിച്ച നഷ്ടം കരാറുകാരൻ തന്നെ നികത്തണം എന്നാണ് വ്യവസ്ഥ. സർക്കാരിൻ്റെ പൊതു നിർമ്മിതികൾ തടസ്സപ്പെടുത്താൻ ചിലർ രംഗത്തെത്തിയിട്ടുണ്ട്.
പഴയ കരാറുകാരനെ രക്ഷിക്കുന്നതിനു വേണ്ടി ഏതാനും സ്വകാര്യ എൻജിനീയർമാർ വാദം ഉന്നയിക്കുകയാണ്.

സ്ട്രക്ചറൽ എഞ്ചിനീയർമാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ സേവനം കരാറുകാർക്ക് വേണ്ടിയാണ്; നാടിനു വേണ്ടിയല്ല. അവർ നിർബന്ധിച്ചതിനാലാണ് പഴയ കരാറുകാരൻ ഹൈക്കോടതിയിൽ കേസിനു പോയത്. ഈ കേസില്ലായിരുന്നുവെങ്കിൽ ഈ സമയത്തിനുള്ളിൽ പാലത്തിൻറെ പുനർനിർമ്മാണം പൂർത്തിയാകുമായിരുന്നു. വിദഗ്ധർ എന്ന് അവകാശപ്പെടുന്ന ചിലർ, അവരുടെ വൈദഗ്ദ്ധ്യം പണത്തിനു വേണ്ടി വിറ്റു തുലച്ചവരാണ്.

പാലാരിവട്ടം പാലത്തിൻ്റെ നിർമാണം തുടങ്ങിയത് 2014 ജൂൺ ഒന്നിനാണ്.
മുൻ സർക്കാരിൻ്റെ കാലത്ത് മുപ്പത് മാസവും
ഈ സർക്കാരിൻ്റെ കാലത്ത് രണ്ടു മാസവും ആണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. ഈ സർക്കാരിൻ്റെ കാലത്ത് മിനുക്കുപണികൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.
അതുവരെ ഉണ്ടായ നിർമ്മാണ രീതികളിൽ നിന്ന് വേറിട്ട പലരീതികളും
പാലാരിവട്ടം പാലത്തിൻ്റെ
നിർമ്മാണത്തിൽ
അവലംബിച്ചു.

Leave a Reply

Your email address will not be published. Required fields are marked *