വൈദ്യുതി ഷോക്ക് ഏറ്റ് യുവാവ് മരിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂർ : ബാറ്ററിയും  ഇൻവേർട്ടറും ഉപയോഗിച്ച്‌ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.വളയൻച്ചിറങ്ങര അമ്പലത്തും കുടി അശോകൻ്റെ മകൻ അജിത്ത് ( 32) ആണ് മരണമടഞ്ഞത്. വീടിന് സമീപത്തുള്ള തോട്ടിൽ വ്യാഴാഴ്ച രാത്രി 8 മണിയോടെ മീൻ പിടിക്കാൻ പ്പോയ അജിത്തിനെ രാത്രി വൈകിയും തിരിച്ചെത്താതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിൽ ആണ് വീടിന് സമീപത്തെ തോട്ടിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.2 വർഷം മുൻപായിരുന്നു വിവാഹിതനായത്. ഭാര്യ അംഗിത 8 മാസം ഗർഭിണിയാണ്.അമ്മ:- ശോഭന. സംസ്ക്കാരം നാളെ ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.അജിത്ത് CPI വളയൻചിറങ്ങര ബ്രാഞ്ച് അംഗമാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *