വൈദ്യുതിമേഖലസ്വകാര്യവൽക്കരണത്തിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ വൈദ്യുതി മേഖല സ്വകാരവൽക്കരണത്തിണതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ (ഐ.എൻ.റ്റി.യു.സി) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജീവനക്കാരുടെ ശമ്പളം വീണ്ടും തടഞ്ഞ വെക്കുന്ന രീതി നിർത്തിവക്കുക, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റേഷ്യു പ്രമോഷൻ ഉൾപ്പെടെ തടഞ്ഞ് വെച്ച എല്ലാ പ്രമോഷനുകളും ഉടൻ നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പെരുമ്പാവൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ കേരള ഇലക്ട്രിസിറ്റി എംബ്ലോയീസ് കോൺഫഡറേഷൻ (ഐ.എൻ.റ്റി.യു.സി) സംസ്ഥാന ജന.സെക്രട്ടറി പ്രതീപ് നെയ്യാറ്റിൻകര, സംസ്ഥാന നേതാക്കളായ ബൈജു തിരുവനന്തപുരം, ജില്ലാ സെക്രട്ടറി റഹീം കളമശ്ശേരി, ദിനേഷൻ എടത്തല, തോമസ് കലൂർ, പ്രതീപ് കളമശ്ശേരി, ഡിവിഷൻ നേതാക്കളായ അലി അറയ്ക്കപ്പടി, കരീം കിഴക്കമ്പലം, ഗിരീഷ് കിഴക്കമ്പലം, പരീത് കൂവപ്പടി, ശുക്കൂർ പട്ടിമറ്റം എന്നിവർ സംസാരിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *