വേങ്ങൂരിൽ ഇറങ്ങി വാ മക്കളെ ക്യാമ്പയിന് തുടക്കമായി

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> വേങ്ങൂർ എല്ലാ കുടുംബങ്ങളും, ചെറിയ തോതിൽ എങ്കിലും സ്വന്തമായി പച്ചക്കറികൃഷി തുടങ്ങണം എന്നാ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയോട് കൈകോർത്തുകൊണ്ട് ജില്ലാ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന ഇറങ്ങി വാ മക്കളെ ക്യാമ്പയിൻ വേങ്ങൂർ സി ഡി എസ് ന്റെ നേതൃത്വത്തിൽ വേങ്ങൂർ പഞ്ചായത്തിൽ ആരംഭം കുറിച്ചു. ഈ പദ്ധതിയുടെ ഉത്‌ഘാടനം പാണംകുഴിയിൽ വെച്ച്  വാർഡ് മെമ്പർ ആന്റോ പോൾ നിർവഹിച്ചു. ആയിരം നവ കർഷകരെ സൃഷ്ടിക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യം വെയ്ക്കുന്നത്. ഒരു കുടുംബത്തിന് 10 ഗ്രോ ബാഗ് തൈകൾ ഉൾപ്പെടെ ഒരുക്കി നൽകി വേണ്ട പരിശീലനം നൽകുന്നതാണ് ഈ ക്യാമ്പയിൻ. സി ഡി എസ് ചെയർപേഴ്സൺ ജാൻസി എൽദോസ്, സി ഡി എസ് അംഗങ്ങളായ സുഗന്ധി, മേരി, ജെന്നി സാജു എന്നിവർ നേതൃത്വം നൽകി. വേങ്ങൂർ പഞ്ചായത്തിലെ വിവിധ വാർഡ് കളിലെ ഉത്‌ഘാടനങ്ങൾ മെമ്പർമാരായ ബിനു പൗലോസ്, പ്രിയ ടോംസൺ, ബിജു മുണ്ടക്കൽ എന്നിവർ നിർവഹിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *