വേങ്ങൂരിന്റെ കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയില്‍

സ്വന്തം ലേഖകൻ -

പെരുമ്പാവൂര്‍>>>വേങ്ങൂര്‍ പഞ്ചാ യത്തിലെ കര്‍ഷകര്‍ വിളകളുടെ വില തകര്‍ച്ച മൂലം വന്‍കടക്കെ ണിയിലേക്ക് നീങ്ങുന്നു.സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി നട ത്തുന്നവരാണ് ഏറെ ദുരിതത്തി ലായത്. പൈനാപ്പിള്‍ കൃഷിക്ക് സ്ഥലം പാട്ടത്തിന് എടുക്കുന്നത് ഒരു ഏക്കറിന് നാല്‍പ്പതിനാ യിരം,വാഴകൃഷിക്ക് ഇരുപതിനാ യിരം രൂപ നിരക്കിലാണ്.പൈ നാപ്പിളിന്റെ മൊത്തവില കി.ഗ്രാ മിന് പത്തുരൂപയില്‍ താഴെയും, ഏത്തവാഴക്ക് ഇരുപത് രൂപയി ല്‍ താഴെയാണ്.ബാങ്കില്‍ നിന്നു വായ്പ എടുത്ത് വന്‍ തോതില്‍ കൃഷിചെയ്തവര്‍ പലിശ അട യ്ക്കാന്‍ കഴിയാതെ ജപ്തി ഭീഷണിയിലാണ് കഴിയുന്നത്. വിളകളുടെ വില തകര്‍ച്ച വേ ങ്ങൂര്‍ പഞ്ചായത്തിന്റെ വരുമാന ത്തെ ബാധിച്ചു.കാര്യമായ വ്യവ സായ സ്ഥാപനങ്ങള്‍ ഇല്ലാത്ത കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ജനങ്ങള്‍ക്ക് താങ്ങാ ന്‍ കഴിയാത്ത ആഘാതമാണ് വിലതകര്‍ച്ചയിലൂടെ ഉണ്ടായിരി ക്കുന്നത്.കുട്ടികളുടെ പഠനം,മു തിര്‍ന്നവരുടെ ചികിത്സാ ചിലവ് എന്നിവക്ക് വഴിയില്ലാതെ കൃഷി ക്കാര്‍.പാണിയേലി ഭാഗത്ത് ഇരു നൂറോളം ഏക്കര്‍ സ്ഥലത്ത് പൈനാപ്പിള്‍ കൃഷി ചെയ്തിരി ക്കുന്നത്.ഇതര സംസ്ഥാനങ്ങ ളാണ് പൈനാപ്പിളിന്റെ പ്രധാന വിപണി. കര്‍ഷക സമരം രൂക്ഷ മായതോടെ മറ്റു സംസ്ഥാനങ്ങ ളിലേക്ക് പൈനാപ്പിള്‍ കയറ്റി അയക്കാത്തതാണ് വിലതകര്‍ ച്ചയുടെ ഒരുകാരണം.കാര്‍ഷിക വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മാണ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വിലനിലവാ രം പിടിച്ചുനിര്‍ത്തുവാന്‍ കഴി യും.കടക്കെണിയില്‍പ്പെട്ട കര്‍ഷ കര്‍ക്ക് ബാങ്ക് മോറിട്ടോറിയം പോലുള്ള നടപടികള്‍ സ്വീകരിച്ച് കൃഷികാര്‍ക്ക് സഹായം എത്തി ക്കണമെന്ന് ആവശ്യപ്പെട്ട് പൊ തു പ്രവര്‍ത്തകാനായ തോമസ് കെ.ജോര്‍ജ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →