വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ വസ്തുതാവിരുദ്ധം-ഡോ.ഹുസൈൻ മടവൂർ

സ്വന്തം ലേഖകൻ - - Leave a Comment

കോഴിക്കോട് >> ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ഡോ. മുബാറക് പാഷ യെ  നിയമിച്ചതിൽ വെള്ളാപ്പള്ളി നടേ ശൻ പ്രകടിപ്പിക്കുന്ന എതിർപ്പുകൾ വസ്തുതാ വിരുദ്ധമാണെന്ന് കോഴിക്കോട് സർവ്വകലാശാല മുൻ അക്കാദമിക് കൗൺസിൽ അംഗം കൂടിയായ  ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

ശ്രീ നാരായണീയരനാവണമത്രെ ഈ സർവ്വകലാശാലയുടെ വൈസ് ചാൻസ ലർ.  ആ വാദം ശരിയല്ല. കാരണം  ഇത് എല്ലാ വിഷയങ്ങളിലും വിദൂര വിദ്യാഭ്യാ സം നടത്താനുള്ള ഒരു സ്ഥാപനമാണ്. ശ്രീനാരാണ സന്ദേശങ്ങൾ പ്രചരിപ്പി ക്കുവാനുള്ള സ്ഥാപനമല്ല. ഗുരു പറ ഞ്ഞത്  ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നും ജാതി ചോദിക്കരുത് പറയരുത് എന്നുമാണ്.
പാഷ പ്രഗൽഭനായ ഒരു അക്കാഡ മിഷനും കഠിനാദ്ധ്വാനിയായ വിദ്യാഭ്യാസ പ്രവർത്തകനുമാണ്. അദ്ദേഹം മതേതര ജനാധിപത്യ പുരോഗമന കാഴ്ചപ്പാടുകൾ വെച്ച് പുലർത്തുന്ന നിരവധി കഴിവുകളു മുള്ള വ്യക്തിയാണ്. അദ്ദേഹം എതെങ്കി ലും മത സാമുദായിക സംഘത്തിന്റെ പ്രചാരകനോ ഭാരവാഹിയോ അല്ല താനും. അദ്ദേഹത്തെ വി സി യാക്കാൻ ഒരു മുസ്ലിം സംഘടനയും ആവശ്യപ്പെ ട്ടിട്ടുമില്ല. ഇത് കഴിവിന്നുള്ള അംഗീകാര വും നിഷ്പക്ഷമായ തീരുമാനവു മാ ണെന്ന് ഡോ.ഹുസൈൻ മടവൂർ പറ ഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *