Type to search

വെള്ളം ചോദി ച്ചെത്തി വീട്ടമ്മ യെ കുത്തി വീഴ് ത്തിയ ശേഷം മോഷണം

Crime News

കോതമംഗലം>>> പട്ടാപ്പകൽ വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയെ കു ത്തി വീഴ്ത്തിയ ശേഷം പണവും സ്വർ ണ്ണവുമായി കടന്നു പ്രതിയെ പോത്താ നിക്കാട് പൊലീസ് അതിസാഹസിക മായി   മണിക്കൂറുകൾക്കകം പോലിസ്  പിടികൂടി. കോട്ടയം, മരിയത്തുരുത്ത് ശരവണവിലാസത്തിൽ ഗിരീഷ് (35) നെയാണ് പോലിസ് പിന്തുടർന്ന് പിടി കൂടിയത്.

വെള്ളിയാഴ്ച രാവിലെ പത്തരയോടെ യാണ് സംഭവം. കല്ലൂർക്കാട് തഴുവൻ കുന്ന് ഭാഗത്തെ ജ്വല്ലറിയുടമയുടെ വീട്ടി ൽ വീട്ടമ്മ മാത്രമാണ് ഉണ്ടാ യിരുന്നത്. മെഡിക്കൽ റെപ്പാണെന്നും പ്രഷർ കൂടിയതിനാൽ അൽപ്പം വെ ളളം വേണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് ഇവരുടെ വീട്ടിൽ എത്തുകയായിരുന്നു മാന്യമായ വേഷം ധരിച്ചെത്തിയ യുവാ വിനെക്കണ്ട് വീട്ടമ്മയ്ക്ക് സംശയമൊ ന്നും തോന്നിയില്ല. അകത്തേക്കു പോ യ വീട്ടമ്മയെ പിന്തുടർന്നെത്തിയ യു വാവ് കത്തികൊണ്ട് കുത്തിവീഴ്ത്തി, ഭീ ഷണിപ്പെടുത്തി മറ്റൊരു മുറിയിലിട്ടടച്ച് വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും പണവു മായി കടന്നു കളഞ്ഞു.

അൽപസമയം കഴിഞ്ഞ് മുറിയിൽ നിന്ന് പുറത്തെത്തിയ വീട്ടമ്മ കല്ലൂർ ക്കാട് എസ്.എച്ച്. ഒ കെ.ജെ. പീറ്ററിനെ വിവരമറിയിച്ചു. സ്ഥ ലത്തെത്തിയ എസ്.എച്ച്.ഒ വീട്ടമ്മയെ ആശുപത്രിയി ലെത്തിച്ചു. തുടർന്ന് നടത്തിയ അന്വേ ഷണത്തിൽ ചുവന്ന കാറിൽ ഒറ്റയ്ക്കാ ണ് മോഷ്ടാവ് സ്ഥലത്തെത്തിയതെ ന്ന് വിവരം ലഭിച്ചു. ജില്ലയിലേക്ക് മുഴു വൻ മെസേജ് പാസ് ചെയ്തു. തുടർന്ന് പോത്താനിക്കാട് ഭാഗത്തേക്ക് കാർ പോയെന്നറിഞ്ഞ് പോത്താനിക്കാട് എസ്.എസ്.ഒ. നോബിൾ മാനുവലി ൻറെ നേതൃത്വത്തിൽ മറ്റൊരു സംഘം കാറിനെ പിന്തുടർന്ന് സിനിമാ ചെയ്സി നെ വെല്ലുന്ന രീതിയിൽ കാർ പിന്തുടർ ന്ന് മണിക്കൂറുകൾക്കും  പ്രതിയെ പിടി കൂടുകയായിരുന്നു.

എസ്.എച്ച്.ഒ മാരായ കെ.ജെ.പീറ്റർ, നോബിൾ മാനുവൽ, എസ്.ഐമാരായ ടി.എം സൂഫി, രാജു, എ.എസ്.ഐ സജി, എസ്.സി.പി.ഒ മാരായ ജിമ്മോൻ ജോർ ജ്, ബിനോയി പൗലോസ്, രതീശൻ എ ന്നിവരാണ് അന്വേഷണ സംഘത്തി ലുണ്ടായിരുന്നത്. മണിക്കൂറുകൾക്ക കം പ്രതിയെ പിടികൂടിയ പോലീസ് സംഘത്തെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.