വൃദ്ധയുടെ മാല കവർന്നകേസ് രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖകൻ -

നെടുമ്പാശ്ശേരി>>> വയോധികയു ടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ രണ്ടംഗ സംഘത്തെ നെടുമ്പാശേ രി പോലിസ് പിടികൂടി. ആനച്ചാൽ പള്ളിവാസൽ മറ്റത്തിൽ വീട്ടിൽ റെനു (30), മാങ്ങാപ്പാറ കൊന്ന ത്തങ്ങാടി അടുപ്പുകല്ലിങ്കൽ വീട്ടി ൽ ആഗ്നൽ (23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ച യോടെ നെടുമ്പാശേരിക്കു സമീ പം കോട്ടായി ഭാഗത്ത് വിറകു വാ ങ്ങാൻ പോയ വൃദ്ധയുടെ മാലയാ ണ് കവർന്നത്. കാറിൽ കാത്തുനി ന്ന സംഘം വഴി ചോദിക്കാനായി അടുത്തെത്തി മാല പൊട്ടിച്ച് കട ന്നു കളയുകയായിരുന്നു.തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർ ത്തികിന്‍റെ മേൽനോട്ടത്തിൽ പ്ര ത്യേക സംഘം രൂപീകരിച്ച് തൃശൂർ, കോട്ടയം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം ബൈജു, എസ്.ഐ മാരായ വന്ദന കൃഷ്ണ, രാധാകൃഷ്ണൻ ,സി.പി.ഒ മാരായ ജിസ്മോൻ എൻ.ജി, മുനീർ പി.ഏ, ശ്രീകാന്ത് എം, സജി പി വൈ  എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →