വീണ്ടും പോൾ ടൂറി സവുമായി സഞ്ചാ രിയും എഴുത്തു കാരനും അധ്യാപ കനുമായ എബിൻ;ഇത്തവണ 666കിലോ മീറ്റർദൂരം ആണ് സഞ്ചരിക്കുന്നത്

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> തദ്ദേശ തെരഞ്ഞെ ടുപ്പിന്  ശേഷം വീണ്ടും പോൾ ടൂറിസം കാഴ്ചകൾ ആസ്വദിക്കാൻ പെരുമ്പാ വൂർ സ്വദേശിയായ കെ. ഐ. എബിൻ യാത്ര തുടങ്ങി. പെരുമ്പാവൂർ മണ്ഡല ത്തിലെ കുറുപ്പംപടി, ഐമുറി, കീഴില്ലം, വെങ്ങോല, മുടിക്കൽ, വല്ലം, തോട്ടുവ, കൂവപ്പടി എന്നിവിടങ്ങളിൽ ആണ് ആദ്യ ദിവസം ബൈക്കിൽ  സന്ദർശനം നടത്തിയത്. വർണ്ണ നിറത്തിലുള്ള പോസ്റ്ററുകൾ, കട്ട്‌ ഔട്ടുകൾ, ചുവരെഴുത്തുകൾ എന്നിവയുടെ എല്ലാം ഫോട്ടോകൾ എടുത്താണ് എബിന്റെ യാത്ര. സീസണൽ  ടൂറിസത്തിൽ ഉൾപ്പെടുന്ന പോൾ ടൂറിസം ആവേശം നിറഞ്ഞ കാഴ്ചകൾ ആണ് നൽകുന്നത് എന്നാണ് എബിൻ പറയുന്നത്. മീനമാസത്തിലെ ചൂട് യാത്രയ്ക്ക് വെല്ലുവിളി ആണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ കാഴ്ചകൾ നേരിട്ട് കാണേണ്ടത് തന്നെ ആണ്.

പോൾ ടൂറിസം കാഴ്ചകൾ കാണാൻ 666 കിലോമീറ്റർ ദൂരം ആണ് എബിൻ ആകെ സഞ്ചരിക്കുന്നത്. അഞ്ച് ജില്ലകളിലെ അമ്പത് മണ്ഡലങ്ങൾ ആറ് ദിവസം എടുത്ത് ബൈക്കിൽ സഞ്ചരിക്കാൻ ആണ് എബിൻ പ്ലാൻ ചെയ്യുന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ മണ്ഡലങ്ങൾ ആണ് സന്ദർശിക്കുക. 


സഞ്ചാരിയും എഴുത്തുകാരനുമായ എബിൻ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ അദ്ധ്യാപകൻ കൂടിയാണ്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത്   എബിൻ നടത്തിയ പോൾ ടൂറിസം യാത്രകൾ ജന ശ്രദ്ധ നേടിയിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →