വീട് കുത്തിതുറന്ന് മോഷണം നടത്തിയയാൾ പോലീസ് പിടിയിലായി

സ്വന്തം ലേഖകൻ -

അങ്കമാലി>>> അങ്കമാലി കിടങ്ങൂ ർ വീട് കുത്തിതുറന്ന്  സ്വർണ്ണവും പണവും വജ്രാഭരണങ്ങളും ആഡംമ്പര വാച്ചുകളും മോഷണം നടത്തിയയാൾ പോലീസ് പിടിയിലായി. പാലക്കാട്, ആലത്തൂർ, അമ്പലക്കാട് പുത്തംകുളം വീട്ടിൽ രഞ്ജിത്ത് കുമാർ (32) ആണ് പിടിയിലായത്.  2017 ജൂണീലാണ്   മലേക്കുടി ബെസ്റ്റോയുടെ വീട്ടീൽ മോഷണം നടന്നത്. മോഷണം നടത്തിയ സ്വർണ്ണാഭരണങ്ങൾ തൃപ്പൂണിത്തുറയിലുള്ള ഒരു ജ്വല്ലറിയിലാണ് വില്പന നടത്തിയത്.  2014 മുതൽ കേരളത്തിൽ ടാക്സി ഡ്രൈവറായി  ജോലിനോക്കിവരികയാണ്. പൂട്ടികിടക്കുന്ന വീടുകളിൽ മോഷണം നടത്തുകയാണ് പതിവ്. കഴിഞ്ഞ മാസം ചാലക്കുടിയിൽ എ.ടി.എം കവർച്ചയ്ക്കിടെ പ്രതി പോലീസ് പിടിയിലായിരുന്നു.  തുടർന്ന് ഇയാളുടെ വിരലടയാളം പരിശോതിച്ചതിൽ നിന്നുമാണ് പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലുവ ഡി,വൈ.എസ്.പി ജി.വേണു, അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി എസ്.ഐ ടി.എം.സൂഫീ, എ.എസ്.ഐ മാർട്ടിൻ.ജോൺ, എസ്.സി.പിഒ മാരായ   റോണി അഗസ്റ്റിൻ, ജിസ്മോൻ കെ.ആർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →