Type to search

വീട്ടുവളപ്പിലെ മത്സ്യകൃഷി വിളവെടുപ്പ്:കോതമംഗലം നിയോജക മണ്ഡല തല ഉദ്ഘാടനം നടത്തി

Kothamangalam News

കോതമംഗലം>>>കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വീട്ടു വളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷിയുടെ കോതമംഗലം നിയോജക മണ്ഡലത്തിലെ വിളവെടുപ്പിൻ്റെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് ഞായപ്പിളളി മണ്ണാത്തി പാറയ്ക്കൽ വീട്ടിൽ സുരേഷ് എം കെ യുടെ കുളത്തിലാണ് നടത്തിയത്.വിളവെടുപ്പിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ ബിനേഷ് നാരായണൻ,ആലീസ് സിബി,ഡെയ്സി ജോയി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പീറ്റർ മാത്യു,ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.