വീട്ടമ്മയെ കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന്‍ അറസ്റ്റില്‍; കൊല സ്വത്ത് തട്ടിയെടുക്കാന്‍

സ്വന്തം ലേഖകൻ -

ഇടുക്കി>>> വീട്ടില്‍ ഉറങ്ങിക്കിടന്ന 75കാരിയെ മണ്ണെണ്ണയൊഴിച്ച്‌ കത്തിച്ചു കൊന്ന കേസില്‍ സഹോദരീപുത്രന്‍ അറസ്റ്റില്‍. മുട്ടം തോട്ടുങ്കര ഊളാനിയില്‍ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവല്‍ വരകില്‍ വീട്ടില്‍ സുനില്‍കുമാര്‍ (52) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച്‌ 31 ന് രാത്രിയാണ് സംഭവം.

ആറു വര്‍ഷമായി സരോജിനിയുടെ വീട്ടില്‍ സഹായിയായി താമസിക്കുകയായിരുന്നു സുനില്‍. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കര്‍ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൂന്നു വര്‍ഷം തൊടുപുഴ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സരോജിനിക്ക് തന്നെയാണെന്ന് സുനില്‍ ഉറപ്പുവരുത്തിയിരുന്നു. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →