ഇടുക്കി>>>കാണാതായ വീട്ടമ്മയുടെ ജഡം അയൽവാസിയുടെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
പണിക്കൻകുടി സ്വദേശിനിയായ സിന്ധുവിന്റെ മൃതദേഹം അയൽവാസിയായ മണിക്കുന്നേൽ ബിനോയിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. വാടക വീട്ടിൽ മകനൊപ്പം താമസിച്ചിരുന്ന സിന്ധുവിനെ കഴിഞ്ഞ മാസം പന്ത്രണ്ടാം തിയതി മുതൽ കാണാനില്ലായിരുന്നു.
ബിനോയിയുടെ വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലായിരുന്നു സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മയെ കാണാതായതു മുതൽ വെള്ളത്തൂവൽ പോലീസ് സജീവ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ബിനോയ് തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. നിലവിൽ ബിനോയ് ഒളിവിലാണ്.
Follow us on