വി ശിവൻകുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യ പ്പെട്ട് യു ഡി എഫ് ധർണ്ണ

web-desk -

കോതമംഗലം>>>ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നവി.ശിവന്‍കുട്ടി മന്ത്രിയായിതുടരുന്നത് സാംസ്‌കാരിക കേരളത്തിന്അപമാനമാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം.വിദ്യാഭ്യാസ മന്ത്രി വി. ശി വന്കുട്ടിരാജിവയ്ക്കണമെന്ന് ആവശ്യ പ്പെട്ട് യുഡിഎഫ്കോതമംഗലം നിയോ ജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാളെയുടെ പൗരന്മാരെവാര്‍ത്തെടു ക്കുന്നവിദ്യാഭ്യാസവകുപ്പിന്റെതലപ്പത്ത്ക്രിമിനല്‍ കേസിലെ പ്രതി തുടരു ന്നത്ആപത്താണെന്നുംഷിബുതെക്കുംപുറംപറഞ്ഞു.യുഡിഎഫ് നിയോജക മണ്ഡലം വൈസ് ചെയര്‍മാന്‍ പി.കെ. മൊയ്തുഅധ്യക്ഷനായി.പി.പി.ഉതുപ്പാന്‍,പി.എസ്.എം.സാദിഖ്, അഡ്വ.അബു ‍മൊയ്തീന്,എം.എസ്.എല്‍ദോസ്,എ.ടി.പൗലോസ്,റോയ് കെ.പോള്‍, ജോര്‍ജ് വര്‍ഗീസ്എന്നിവര്‍പ്രസംഗിച്ചു.