Type to search

വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

Crime Kerala News

കോതമംഗലം>>>കഞ്ചാവുമായി 3 യു വാക്കളെ എക്സൈസ് അറസ്റ്റ് ചെ യ്തു.ഓണംസ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ച് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശാ നുസരണം കൊച്ചി-ധനുഷ്കോടി ദേശീ യപാതയിൽ കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ഇ. ഷൈബുവിൻ്റെ നേതൃത്വത്തിൽ കോതമംഗലം എക്സൈസ് സർക്കിളും പാർട്ടിയും, റെയിഞ്ച് പാർട്ടിയും സംയു ക്തമായി നടത്തിയ വാഹന പരിശോധ നയിൽ ഊന്നുകൽവെള്ളാമക്കുത്ത് ഭാഗത്ത് നിന്നും KL-68-A-8595 നമ്പരോ ടു കൂടിയ ഫോഡ് കാറിൽ കടത്തി കൊ ണ്ടുവരി കയായിരുന്ന 95 ഗ്രാം കഞ്ചാവു മായിട്ടാ ണ് 3 പേരെഅറസ്റ്റ്ചെയ്തത്.

ഇടുക്കിഅടിമാലിസ്വദേശികളായ കാന ത്തിൽ എബിൻ(26),നാരകത്തറയിൽ ബോണി (30), അറയ്ക്കൽ ആദിൽ (26 ) എന്നിവരാണ് പിടിയിലായത്.എ ക്സൈസ് സംഘത്തിൽ ഇൻസ്പെക്ട റെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരാ യ പി.പി.ഹസൈനാർ, എം.എ.യൂസഫ ലി, സിവിൽ എക്സൈസ് ഓഫീസർമാ രായ പി.ബി.ലിബു, ബേസിൽ കെ.തോമ സ്,എക്സൈസ്ഡ്രൈവർഎം.സി.ജയൻ എന്നിവരുംഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.