വിസ്​മയയുടെ മരണം: ഭര്‍ത്താവ്​ കിരണ്‍ കുമാര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> ശാസ്​താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും വാഹനവകുപ്പ്​ ഉദ്യോഗസ്​ഥനുമായ കിരണ്‍ കുമാര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, സ്​ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ പ്രകാരമാണ്​ ഇയാള്‍ക്കെതിരെ കേസ്​ എടുത്തിട്ടുള്ളത്​.

കിരണിന്‍റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് ശൂരനാട്​​ പൊലീസ്​ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ്​ അസി. മോ​ട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്​പെക്​ടറായ കിരണ്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്​.

2020 മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ എസ്.വി. വിസ്മയയെ ശൂരനാട് പോരുവഴി അമ്ബലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്. കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. കിരണ്‍ വിസ്​മയയെ സ്​ഥിരമായി മര്‍ദിക്കാറുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്​.

കഴിഞ്ഞദിവസാണ്​ വിസ്​മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്​. മകളുടെ മരണം കൊലപാതകമാണെന്ന്​ വിസ്​മയയുടെ മാതാക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ കേ​െസടുക്കണമെന്ന്​ വനിത കമീഷനും ആവശ്യപ്പെട്ടിട്ടുണ്ട്​.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →