വിസ്മയയുടെ മരണം; കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും

സ്വന്തം ലേഖകൻ -

കൊല്ലം>>> ഭര്‍തൃവീട്ടില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണത്തില്‍ കിരണിന്‍റെ സഹോദരി ഭര്‍ത്താവ് മുകേഷിനെ വീണ്ടും ചോദ്യംചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. കിരണ്‍ മര്‍ദിച്ചിരുന്നതായി വിസ്മയ സുഹൃത്തുകളുടും സഹപാഠികളോടും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തും.

ഈ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാകും കിരണിന്റെ കുടുംബാംഗങ്ങളെ കേസില്‍ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കുക.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →