വിവേചനം: സമസ്ത നേതൃത്വവുമായി മീം നേതാക്കൾ ചർച്ച നടത്തി

സ്വന്തം ലേഖകൻ -

മലപ്പുറം>>> മുസ്‌ലിം സമുദായത്തി നുള്ളിൽ നിന്നും ബാർബർ സമൂഹം  അനുഭവിക്കുന്ന വിവേചനത്തിനെതി രെ മുസ്ലിം ബാർബർ ഈക്വാലിറ്റി എം പവർ മൂവ്മെന്റ് [മീം] സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതനേ തൃത്വവുമായി ചർച്ച നടത്തി. സമുദാ യത്തിന്റെ ഇടയിൽ നിന്ന് ഈ വിഭാഗം അനുഭവിക്കുന്ന വിവേചനത്തിനെതി രെ അനുകൂല ഇടപെടൽ നടത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ വ്യക്തമാക്കി. മലപ്പുറം സു ന്നി മഹലിൽ നടന്ന ചർച്ചയിൽ സമ സ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസി ഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ, ജനറൽ സെക്ര ട്ടറി പ്രഫസർ ആലിക്കുട്ടി മുസ്ല്യാർ, സെക്ര ട്ടറി എം .ടി. അബ്ദുള്ള മുസ്ല്യാർ എന്നി വരാണ്  മുസ്ലിം ബാർബർ ഈക്വാലിറ്റി എംപവർ മൂവ്മെന്റ് [മീം] നേതാക്കൾ ക്ക് ഉറപ്പു നൽകിയത്. മീം നേതാക്കൾ  സമർപ്പിച്ച നിവേദനത്തിൽ അനുഭാവ പൂർണ്ണമായ ഇടപെടൽ ഉണ്ടാകുമെ ന്നും സമസ്ത നേതാക്കൾ വ്യക്തമാ ക്കി. മീം സംസ്ഥാന പ്രസിഡണ്ട് എൻ കുഞ്ഞിമുഹമ്മത് പട്ടാമ്പി, ജനറൽ സെക്രട്ടറി വി.എം.അബു മാസ്റ്റർ, ട്രഷറ ർ മുസ്തഫ ചെമ്മംകുഴി, സംസ്ഥാന വൈസ് പ്രസിഡെന്റുമാരായ ഹംസ ദേശമംഗലം, ഒ.എം.ബഷീർ  സംസ്ഥാന സെക്രട്ടറി എ.കെ.ഉമ്മർ, എക്സിക്യു ട്ടീവ് അംഗങ്ങളായ കെ.ഇ.ബഷീർ എറണാകുളം,  എം.എ.അസീസ് മാസ്റ്റർ കൊല്ലം,  സിയാദ് ചെമ്പറക്കി, ഹാരിസ് കോടത്തൂർ, ഒ.വി.ഹംസ, ഇസ്മയിൽ അത്തോളി, സൈതലവി മണ്ണാർക്കാട്, പി.എസ്.മുഹമ്മദ് അലി നെല്ലിക്കുഴി, കെ.ടി.മുഹമ്മദ് , എ.എം.എസ്.അലവി, കുഞ്ഞമ്മത് പേരാമ്പ്ര എന്നിവർ മലപ്പു റം സുന്നി മഹലിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →