വിപണിയിലിന്ന് നേട്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 212 പോയന്റ് നേട്ടത്തില്‍, നിഫ്റ്റി 15,800ന് മുകളില്‍

ന്യൂസ് ഡെസ്ക്ക് -

മുംബൈ>>> രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിലിന്ന് ഉണര്‍വ്. നിഫ്റ്റി 15,800ന് മുകളിലെത്തി. ഏഷ്യന്‍ സൂചികകളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 212 പോയന്റ് നേട്ടത്തില്‍ 52,762ലും നിഫ്റ്റി 61 പോയന്റ് ഉയര്‍ന്ന് 15,810ലുമാണ് വ്യാപാരം ആരംഭിച്ചത്.

മാരുതി, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

നിഫ്റ്റി റിയാല്‍റ്റി ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ്. സ്‌പൈസ് ജെറ്റ്, വോഡാഫോണ്‍ ഐഡിയ, ഡിഷ് ടിവി തുടങ്ങി 900ലേറെ കമ്ബനികളാണ് ബുധനാഴ്ച പാദഫലം പുറത്തുവിടുന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →