വിനോദസഞ്ചാര മേഖല വീണ്ടും കനത്ത പ്രതിസന്ധിയിൽ

Avatar -

പെരുമ്പാവൂർ>>>കോവിഡിന്റെ അതി ശക്തമായ രണ്ടാം വരവ് ടൂറിസം മേഖ ലയെ വീണ്ടും പ്രതിസന്ധിയിൽ ആക്കി യിരിക്കുന്നു. 2020ൽ കോവിഡ് മഹാമാ രി മൂലം വൻ നഷ്ടങ്ങൾ ആണ് ടൂറി സം  മേഖലയ്ക്ക് ഉണ്ടായത്. ലക്ഷകണക്കിന് ആളുകളാണ് ഈ മേഖലയെ നേരിട്ടും അല്ലാതെയും ആശ്രയിച്ചു ഉപജീവനം നടത്തുന്നത്. 

കൊവിഡ് വ്യാപനത്തെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും ഓരോന്നായി അടച്ചു കഴിഞ്ഞു. അതിരപ്പിള്ളി, വാഴച്ചാൽ, ചിമ്മിനി, കുമരകം, ബേക്കൽ എന്നീ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു.

ഹോട്ടൽ, റിസോർട്ട്, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർമാർ, ഹൗസ്  ബോട്ട് മേഖല, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ  ചെറുകിട കച്ചവടക്കാർ എന്നിവർ കനത്ത തിരിച്ചടികൾ ആണ് നേരിടാൻ പോകുന്നത്. കഴിഞ്ഞ നവംബറിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോവിഡ് വ്യാപനത്തിന് ശേഷം തുറന്നത്.

തിരിച്ചടികളിൽ നിന്ന് കരകയറുന്നതി നിടയിലാണ് ടൂറിസം സേവനദാതാ ക്കൾ വീണ്ടും  പ്രതിസന്ധിയിൽ ആയിരിക്കുന്നത്. 
ഏപ്രിൽ മെയ്‌ മാസങ്ങളിൽ വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് ലക്ഷകണക്കിന്  ആഭ്യന്തര സഞ്ചാരികൾ എത്തുന്ന സീസൺ കൂടിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുക്ക്‌ ചെയ്ത ടൂർ പാക്കേജുകൾ എല്ലാം തന്നെ സഞ്ചാരികൾ ഉപേക്ഷിക്കുകയാണ്. മതിയായ യാത്ര സൗകര്യങ്ങൾ ഇല്ലാത്തതും സഞ്ചാരികളെ യാത്രകളിൽ നിന്നും പിന്തിരിപ്പിക്കുന്നു.
വിദേശ സഞ്ചാരികളുടെ വരവ് പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള കടുത്ത  നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വൻ പ്രതിസന്ധികൾ ആണ് വരും മാസങ്ങളിൽ കാത്തി രിക്കുന്നത്.

ഇന്ത്യയിലേക്കുള്ള യാത്രകൾ പൂർണ്ണമായും  ഒഴിവാക്കണമെന്നാണ് അമേരിക്ക, കാനഡ, യു. കെ, മുതലായ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. 
വേനൽ കഴിഞ്ഞു ജൂണിൽ ശക്തമായ മഴക്കാലം ആരംഭിക്കുന്നതോടെ  വീണ്ടും ടൂറിസം മേഖല പ്രതിസന്ധിയിൽ ആകും. നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ടൂറിസം മേഖലയുടെ ഭാവി ഇരുട്ടിലാണ്.
ശക്തമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും എല്ലാവർക്കും വാക്‌സിൻ ലഭ്യമാകുന്ന സാഹചര്യവും  ആണ് ആദ്യം നമുക്ക് വേണ്ടത്.എറണാകുളം ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചതോടെ ഈ മേഘലയുമായി ബന്ധപെട്ടു ചെറുകിട കച്ചവടങ്ങൾ നടത്തി വന്ന വ്യാപാരികളുടെ ഉപജീവനം മാർഗവും വഴി മുട്ടി ഇരിക്കുകയാണ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള കടുത്ത  നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വൻ പ്രതിസന്ധികൾ ആണ് വരും മാസങ്ങളിലും  ഇവരെ  കാത്തിരിക്കുന്നത്.

Avatar

About എബിൻ കെ.ഐ (ടൂറിസം അദ്ധ്യാപകൻ, ട്രാവൽ & ടൂറിസം റൈറ്റർ)

View all posts by എബിൻ കെ.ഐ (ടൂറിസം അദ്ധ്യാപകൻ, ട്രാവൽ & ടൂറിസം റൈറ്റർ) →