വിനോദസഞ്ചാര കേന്ദ്രങ്ങൾ നാ ളെ മുതൽ പ്രവർ ത്തിക്കും; ബീച്ചു കളിൽ പ്രവേശ നമില്ല

web-desk -

കോഴിക്കോട്>>> കൊവിഡ് പശ്‌ചാത്ത ലത്തിൽ അടച്ച ജില്ലയിലെ വിനോദസ ഞ്ചാര കേന്ദ്രങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ (ആഗസ്റ്റ് 6 ) മുതൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

മാസ്ക്, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉറപ്പാക്കണം. ക്രിട്ടിക്കൽ കണ്ടയ്ൻമെൻ്റ് സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല

നിലവിൽ ബീച്ചിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ബീച്ചിൽ സഞ്ചാരികൾക്കും പൊതു ജനങ്ങൾക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ് .