വിദ്യഭ്യാസ അവാർഡ് വിതരണം ചെയ്തു

web-desk -

കോതമംഗലം>>>കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീറിന്റെ നേതൃത്വത്തില്‍കോതമംഗലം കോണ്‍ഗ്രസ് ഭവനില്‍ സംഘടിപ്പിച്ച മികവ് 2021 വിദ്യാഭ്യാസ അവാര്‍ഡ്ദാനസമ്മേളനം മുന്‍ എം.എല്‍.എ വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴിപഞ്ചായത്തിലെഎസ്.എസ്.എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്നേടിയകുട്ടികളെയാണ് അവാര്‍ഡ് നല്‍കി അദരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ അദ്ധ്യക്ഷനായി. കെ.പി. ബാബു,പി.പി. ഉതുപ്പാന്‍, അബു മൊയ്ദീന്‍, എം.എസ്. എല്‍ദോസ്, എബി എബ്രഹാം, നിസാ മോള്‍ ജെയിംസ് കോറമ്പല്‍, ജോമി തെക്കേക്കര, സാലി ഐപ്പ്, ഡയാന നോബി, ആനീസ് ഫ്രാന്‍സിസ്, കുഞ്ഞുമോന്‍ ടി. കെ, അലിപടിഞ്ഞാറേച്ചാലില്‍എന്നിവര്‍സംസാരിച്ചു