വിദേശമദ്യവുമായി ഒരാൾ കുറുപ്പംപടി പോലിസിൻ്റെപിടിയിൽ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> പതിനാറ രലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കൊമ്പനാട് പുതുമന മേത്താനത്ത് വീട്ടിൽ സജീവ് (50) ആണ് കുറുപ്പംപടി പോലിസിൻ്റെ പിടിയിലായത്. വിൽപ്പന യ്ക്കായി കൊണ്ടുവന്ന മദ്യം പുതുമന കോളനിക്ക് സമീപം വച്ചാണ് പിടികൂടിയ ത്. സമാന കേസിന് ഇയാൾ ഇതിന് മുമ്പും ശിക്ഷ അനു ഭവിച്ചിട്ടുണ്ട്. അനധികൃത മദ്യവിൽപ്പന തടയുന്നതിന് റൂറൽ ജില്ലാ പോലിസ് മേ ധാവി കെ. കാർത്തിക്കിൻ്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീക രിച്ചിട്ടുണ്ട്. ഈ സംഘത്തി ൻ്റെ അന്വേഷണത്തിലാണ് പ്രതി പിടിയാലാകുന്നത്. കുറുപ്പംപടി എസ്.എച്ച്.ഒ  കെ.ആർ മനോജ്, എസ്. ഐ ജിജിൻ ചാക്കോ, എ. എസ്.ഐ അനിൽകുമാർ എസ്.സി.പി.ഒ മാരായ ബി നോയി, മനാഫ്, സി.പി.ഒ മാരായ ശശികുമാർ, മാഹി ൻ.ഷാ എന്നിവരാണ് അന്വേ ഷണ സംഘത്തിലുണ്ടായി രുന്നത്. കോടതിയിൽ ഹാ ജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →