വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പത്തുകോടിയോളം രൂപ തട്ടിയെടുത്ത തമിഴ്നാട് സ്വദേശിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റുചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

കഞ്ഞിക്കുഴി  >>> വിദേശത്ത് ജോലി വാഗ്ദാനം നൽകിപത്തുകോടിയോളം രൂപ തട്ടിയ തമിഴ് നാട് സ്വദേശിയെ ഇടുക്കി, കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയിതു.  തമിഴ്നാട് സേലം വള്ളിനഗർ സ്വദേശി എൻ. രമേശനാണ് അറസ്റ്റിലായത്. കുവൈറ്റിൽ നഴ്സിംഗ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു് പറഞ്ഞു വിശ്വസിപ്പിച്ചാണ് പലരിൽനിന്നായി പ്രതി പണം കൈക്കലാക്കിയിരുന്നത്. തമിഴ്നാട്, കേരളം എന്നീസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേരളത്തിലെ പത്തോളം ജില്ലകളിൽ പ്രതിക്ക് എതിരെ കേസുകളുണ്ട്.ഇയാൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു. കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശിനി റിന്‍റു ജോർജിന്‍റെ പരാതിയെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പി കെ. സദന്‍റെ നിർദേശപ്രകാരം കഞ്ഞിക്കുഴി പോലീസ് ഒരാഴ്ചത്തെ ശ്രമഫലമായാണ് പിടികൂടിയത്.സേലം കേന്ദ്രീകരിച്ച് അനുഷ് കണ്‍സൽട്ടൻസി, പവിന്ദ്രാ കണ്‍സൾട്ടൻസി എന്നീ സ്ഥാപനങ്ങൾ നടത്തിയാണ് പ്രതി തട്ടിപ്പു നടത്തിയത്.കുവൈറ്റിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് വിസയുടെ ഫോട്ടോ കോപ്പി കാണിച്ചാണ് പ്രതി ഉദ്യോഗാർഥികളെ സ്വാധീനിച്ച് പണം തട്ടിയെടുത്തിരുന്നത്. നിരവധിപ്പേരിൽ നിന്നും ഓണ്‍ലൈൻ മുഖേന പത്തു കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തുവെന്നാണ് പോലീസ് നൽകുന്ന വിവരം.കഞ്ഞിക്കുഴി സിഐ മാത്യു ജോർജ്, എസ്ഐ ജാഫർ, എഎസ് ഐമാരായ എം.ഡി. മധു, ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഇന്ന്  കോടതിയിൽ ഹാജരാക്കും..

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *