വിജയമന്ത്രം ഹൃദയങ്ങളോട് കൈമാറിഡോ. പി. എൻ. അജിത

സ്വന്തം ലേഖകൻ -

കോഴിക്കോട് >>> ഒരു വോട്ടല്ല…പ്രശ്നം ഹൃദയം പങ്കുവയ്ക്കലാണ്.. ഓരോ ചുവടിലും … വികസന തുടർച്ചയെന്നത് സ്നേഹത്തിൻ്റെ ഭാഷയാണെങ്കിലും, കണ്ടുമുട്ടുന്ന ഓരോ ഹൃദയത്തോടും ഒരു  ആതുര ശുശ്രൂഷകയെ പോലെ മനസ്സിലേയ്ക്ക് ഇറങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം. 

ജോലിയും മറ്റുവഴികളും ഇല്ലാത്തവരല്ല പ്രാദേശിക രാഷ്ട്രിയത്തിലേയ്ക്ക് ഇറങ്ങി വരുന്നതെന്ന് ബോധ്യപ്പെടുത്തി പഴകിയ സങ്കൽപ്പത്തെ തച്ചുടച്ചാണ് ആതുര ശുശ്രൂഷ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഡോ. പി. എൻ. അജിത ഇത്തവണ കോഴിക്കോട് നഗരസഭയുടെ വാർഡ് 21 ൽ ജനങ്ങളിലേക്കിറങ്ങിയത്.  ആതുര സേവന പ്രവർത്തനത്തിനു ലഭിച്ച ആത്മസംതൃപ്തി, വാർഡിൻ്റെ സമഗ്ര വികസനമെന്ന ലക്ഷ്യം നിറവേറ്റുന്നതിനും ലഭിക്കുമെന്നാണ് ചേവായൂർ വാർഡ് 21ലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ. പി.എൻ.അജിതയുടെ മറുമൊഴി.


പൊതുപ്രവർത്തന മണ്ഡലത്തിൽ തുടക്കക്കാരിയല്ല. കോഴിക്കോട് നഗരത്തിന് പരിചിതയാണ്.ആതുര ശുശ്രൂഷ മേഖലയിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമയാണെങ്കിലുംസാമൂഹ്യ സാംസ്ക്കാരിക മേഖലയിൽവിവിധ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നു. റോട്ടറി ക്ലബ് പ്രസിഡണ്ട് ആയിരിക്കെ നഗരസഭ ചാളത്തറ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ 25 ലക്ഷത്തിൻ്റെ വാതക സംസ്ക്കരണ യൂണിറ്റ് നൽകി ശ്രദ്ധേയമായി. 
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ ) ജില്ല ചെയർപെഴ്സൺ, ഐ.എം.എ വനിതാ വിഭാഗം സംസ്ഥാന ചെയർപെഴ്സൺ, ഐ.എം.എ മിഷൻ പിങ്ക് ഹെൽത്ത് പദ്ധതിയുടെ സംസ്ഥാന ഭാരവാഹി എന്നീ മേഖലകളിൽ വേറിട്ട പ്രവർത്തന ശൈലിയുടെ ഉടമയാണ്. സംസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റായ അജിത താക്കോൽ ദ്വാര ശസ്ത്രക്രിയയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ ആദ്യ വനിത ഡോക്ടറാണ്.
കോഴിക്കോട് നഗരസഭയിൽ യു.ഡി.എഫിൻ്റെ മേയർ സ്ഥാനത്തേയ്ക്ക്  പ്രതീക്ഷിക്കുന്ന സ്ഥാനാർത്ഥിയാണ് അജിത. പ്രവർത്തകരോടൊപ്പം ആവേശം കുറയാതെയുള്ള വീട് കയറിയുള്ള പ്രചാരണത്തോടൊപ്പം വാർഡിൽ നിലവിൽ വരുത്തേണ്ട വികസന കാര്യങ്ങളും ചർച്ച ചെയ്യുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായിരുന്നു വിജയം. 354 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചത്. ആകെയുള്ള 4134 വോട്ടിൽ 2896 വോട്ടർമാർ മാത്രമെ വോട്ട് ചെയ്തുള്ളൂ. എതിർ സ്ഥാനാർത്ഥിയായ എൻ.സി.പിക്ക് 967 വോട്ടുകളും ബി ജെ പി ക്ക് 438 വോട്ടുകളുമാണ് പോൾ ചെയ്തത്. സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 200 വോട്ടും ലഭിച്ചിട്ടുണ്ട്.
ഇത്തവണ വോട്ടർമാരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായതും, കോവിഡ് മായി ബന്ധപ്പെട്ട് ഭൂരിപക്ഷം ജനങ്ങളും നാട്ടിൽ ഉള്ളതും പോളിഗ് നില ഉയർത്തുമെന്ന പ്രതീക്ഷയുണ്ട്. ഈ സാഹചര്യത്തിൽ വാർഡിലെ വിജയം നിലനിർത്താനാകുമെന്നാണ് യു ഡി എഫ് പ്രവർത്തകർ  പറയുന്നു.കോഴിക്കോട് മെഡി.കോളെജ് ശിശുരോഗ വിഭാഗം മുൻ മേധാവിയും 2018ലെ മികച്ച ഡോ. പുരസ്ക്കാരം ലഭിച്ച സി.എം.അബൂബക്കറാണ് ഭർത്താവ്. ഡോ. മേഘ്ന ഏക മകളാണ്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →