വിക്ടര്‍ ജോര്‍ജ് സ്മാരക പുരസ്‌കാരം മുസ്തഫ അബൂബക്കറിന്

web-desk - - Leave a Comment

കോട്ടയം >>>പ്രമുഖ ഫോട്ടോ ജേണലിസ്റ്റ് വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെയുഡബ്‌ള്യൂജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിക്ടര്‍ ജോര്‍ജ് പുരസ്‌കാരത്തിന് മാധ്യമം ദിനപത്രം മലപ്പുറം ബ്യൂറോയിലെ ഫോട്ടോജേണലിസ്റ്റ് മുസ്തഫ അബൂബക്കര്‍ അര്‍ഹനായി. 2019 ഓഗസ്റ്റ് 18ന്  മാധ്യമം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ജീവന്‍ കൂട്ടിപ്പിടിച്ച് എന്ന ചിത്രത്തിനാണ് അവാര്‍ഡ്. നിലമ്പൂരിലെ വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വനത്തില്‍ ഒറ്റപ്പെട്ട ആദിവാസികള്‍ ചെങ്ങാടത്തില്‍ കരകവിഞ്ഞൊഴുകുന്ന ചാലിയാര്‍ പുഴ കടക്കുന്നതാണ് ചിത്രം.മാതൃഭൂമി കോട്ടയ്ക്കല്‍ യൂണിറ്റിലെ ഫോട്ടോ ജേണലിസ്റ്റ് അജിത്ത് ശങ്കരനും ശങ്കരനും  മലയാള മനോരമ കോട്ടയം യൂണിറ്റിലെ എസ് എസ് ഹരിലാലും പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹമായി.
10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മംഗളം ദിനപത്രം ചീഫ് ന്യൂസ് എഡിറ്റര്‍ ഇ പി ഷാജുദ്ദീന്‍ അധ്യക്ഷനും കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം കോഴ്‌സ് കോര്‍ഡിനേറ്റര്‍ ലീന്‍ തോബിയാസ്, ദ് ഹിന്ദു മുന്‍ ചീഫ് ഫോട്ടോജേണലിസ്റ്റ്എസ്. ഗോപകുമാര്‍ എന്നിവര്‍ ജൂറി  അംഗങ്ങളുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *