വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയൊരുക്കി

web-desk - - Leave a Comment

പെരുമ്പാവൂര്‍ ഞാറ്റുവേല ചന്തയൊരുക്കി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഉദ്ഘാടനം കുന്നത്തുനാട് എം.എല്‍.എ. വി.പി. സജീന്ദ്രന്‍ നിര്‍വഹിച്ചു. ഗുണമേന്മയുള്ള വിത്തുകളും തൈകളും ജൈവ കാര്‍ഷിക വിളകളായ പഴം പച്ചക്കറികളുടെയും നടീല്‍ വസ്തുക്കളുടെയും പ്രദര്‍ശനവും വിപണനവും ഞാറ്റുവേല ചന്തയില്‍ ഒരുക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂര്‍ജഹാന്‍ സക്കീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, സ്വപ്ന ഉണ്ണി, ബ്ലോക്ക് അംഗങ്ങളായ രമേശന്‍ കാവലന്‍, അബ്ദുള്‍ ഖാദര്‍, അസീസ് എടയപ്പുറം, പഞ്ചായത്ത് അംഗം ബിജി സണ്ണി, എ.ഡി.എ. ഫാന്‍സി, ബി.ഡി.ഒ. എസ്. പ്രസാദ്, ആത്മ കോര്‍ഡിനേറ്റര്‍മാരായ അരുണ്‍, ആന്‍ മരിയ എന്നിവര്‍വര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *