വാഴക്കുളം>>>വാഴക്കുളം ടൗണിൽ നിയന്ത്രണംവിട്ട് മിനിലോറി മറിഞ്ഞ് അപകടം.തമിഴ്നാട്ടിൽ നിന്ന് ഈരാറ്റുപേട്ടയ്ക്കു പോവുകയായിരുന്ന മിനിലോറിയാണ് വാഴക്കുളത്ത് അപകടത്തിൽപെട്ടത്.ഇന്ന് പുലർച്ചെ നാലരയോടെ കാവന കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.തമിഴ്നാടു സ്വദേശിയായ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു.റോഡിന്റെ വലതുഭാഗത്തുള്ള നടപ്പാതയിൽ കയറി വഴിവിളക്കിലിടിച്ച് സമീപത്തുള്ള ലാബിൻ്റെ ബോർഡും തകർത്താണ് വാഹനം റോഡിലേക്ക് മറിഞ്ഞത്.
വഴിവിളക്കിൽ ഇടിച്ച് വാഹനത്തിൻ്റെ വേഗത കുറഞ്ഞതിനാൽ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് കാര്യമായ നാശ നഷ്ടമുണ്ടായിട്ടില്ല. മിനിലോറിയുടെ മുൻഭാഗം ഇടിയേറ്റു തകർന്ന നിലയിലാണ്.ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനത്തിൽ ഉണ്ടായിരുന്ന ചരക്കു മറ്റു വാഹനത്തിലേക്ക് മാറ്റിയശേഷം ശേഷം ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞ ലോറി ഉയർത്തിയാണ് സംസ്ഥാന പാതയിലെ ഭാഗീകമായി അനുഭവപ്പെട്ട ഗതാഗത തടസം നീക്കിയത് .
പകൽ സമയത്ത് ഓട്ടോസ്റ്റാൻ്റായി ഉപയോഗിക്കുന്ന ഭാഗമാണ് ഇവിടം.
Follow us on