വാഴകള്‍ക്കും അജ്ഞാത രോഗംകര്‍ഷകര്‍ ദുരിതത്തില്‍

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കിഴക്കമ്പലം>>>കൊറോണ കാലത്ത് ഏറെ ദുരിതത്തിലായ കര്‍ഷകരെ കണ്ണീരിലാഴ്ത്തി വാഴകളില്‍ അജ്ഞാത രോഗം പടരുന്നു. കുലയ്ക്കാറായ വാഴകളുടെ ഇല കരിച്ചില്‍, ഇലകള്‍ക്ക് മഞ്ഞനിറം, കൂമ്പടപ്പ്, വാഴത്തട വിണ്ടുകീറല്‍ എന്നീ ലക്ഷണങ്ങള്‍ക്കൊടുവില്‍ വാഴ മറിഞ്ഞുവീണ് നശിക്കുകയാണ്.
കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട്, പൊയ്യക്കുന്നം പ്രദേശങ്ങളിലെ വാഴ കര്‍ഷകര്‍ക്കാണ് ഏറെ ദുരിതം. പൊയ്യക്കുന്നം നീറ്റുങ്കര ബാബുവിന്റെ 400ഓളം പൂവന്‍വാഴകളാണ് ഇത്തരത്തില്‍ നശിച്ചുപോയത്. അതേ വാഴക്കുഴികളിലെ മറ്റു വാഴക്കണ്ണുകള്‍ക്കും രോഗം ബാധിക്കുകയാണ്. ചൂരക്കോടിലെ കൃഷിയിടങ്ങളിലും 300 ഓളം വാഴകള്‍ നശിച്ചതായി കര്‍ഷകനായ യാദേവ് പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് ഇക്കാര്യം കൃഷിഭവനില്‍ അറിയിച്ചപ്പോള്‍, മഴ കൂടുതല്‍ ഉണ്ടാകുമ്പോള്‍ കാണുന്ന വൈറസ് രോഗമാണെന്നാണ് പറഞ്ഞത്. ഇതിനെ പ്രതിരോധിക്കാന്‍ വിവിധയിനം കീടനാശിനികള്‍ നിര്‍ദേശിച്ചത് പ്രയോഗിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
പൂവന്‍ വാഴകള്‍ക്കാണ് രോഗബാധ കൂടുതലായി കാണുന്നത്. മറിഞ്ഞുവീഴുന്ന വാഴയുടെ പിണ്ടി ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധവും ഉണ്ടാകും. കുലക്കുന്ന വാഴയുടെ കായകള്‍ മെലിഞ്ഞിരിക്കും. പൂര്‍ണ മൂപ്പെത്തുന്നതിനു മുമ്പേ ചില കായ്കള്‍ പഴുത്തു തുടങ്ങും. പഴുക്കാന്‍ വെച്ചാല്‍ ദിവസങ്ങളോളം കാത്തിരുന്നാല്‍ മാത്രമാണ് മുഴുവനും പഴുക്കുകയുള്ളൂ. ഇങ്ങനെ പോകുന്നു വാഴകളുടെ രോഗലക്ഷണങ്ങള്‍. രോഗം കൂടുതല്‍ പടരുന്ന ലക്ഷണമാണ് കാണുന്നത്. അടുത്തദിവസം തന്നെ വാഴത്തോട്ടങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രതിവിധി കണ്ടെത്തുമെന്നും കിഴക്കമ്പലം കൃഷി ഓഫീസര്‍ എസ്. ഗായത്രീദേവി പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *