വാറ്റ് കേന്ദ്രം തകർത്തു 40 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>> രഹസ്യവിവരത്തെ ത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈ സ് പാർട്ടിയും എറണാകുളം എക്സൈ സ് ഇൻറലിജൻ സ്  ബ്യൂറോയും സംയു ക്തമായി മാമലകണ്ടം കൊല്ലപ്പാറ ഭാഗ ത്ത്  നടത്തിയ മിന്നൽ പരിശോധനയി ൽ ആലവേലിൽ ജോളി എന്ന് വിളിക്കു ന്ന അശോകന്റെ  വീടിന് സമീപം പ്രവർ ത്തിച്ചിരുന്ന ചാരാ യ വാറ്റ് കേന്ദ്രം ക ണ്ടെത്തി 200 ലിറ്റർ വാഷും 40  ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടി ച്ചെടുത്തു. എക്സൈസ് സംഘത്തെ  കണ്ട് ഓടി രക്ഷപെട്ട വാറ്റ് കേന്ദ്രത്തി ന്റെ നടത്തിപ്പ് കാരനായ അശോകന്റെ പേരിൽ കേസെടുത്തു.

ഒളിവിൽ പോ യിരിക്കുന്ന ഇയാളെ  കണ്ടെത്തുന്നതി നായി അന്വേഷണം ഊർജ്ജിതമാക്കി. മാമല കണ്ടം കേന്ദ്രീകരിച്ച് നടക്കുന്ന ചാരായ വാറ്റ് സംബന്ധിച്ച  എക്സൈ സ് ഇൻറലിജൻസ് റിപ്പോർട്ടിന്റെയടി സ്ഥാനത്തിൽ ഏതാനും ദിവസങ്ങളാ യി  ഈ  പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരീഷണങ്ങള്‍ നടത്തി വരികയായിരു ന്നു.  വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരും .പരിശോധന സംഘത്തിൽ  എക്സൈസ് ഇൻസ്പെ ക്ടർ പി രമേശ്  പ്രിവന്റീവ് ഓഫീസർമാ രായ പി കെ സുരേന്ദ്രൻ, സാജൻപോൾ ,എൻ. എ. മനോജ് (ഇൻറലിജൻസ്  ബ്യൂറോ,,എറണാകുളം) , ഡ്രൈവർ സജീഷ് പി.ബി  എന്നിവരും ഉണ്ടായിരു ന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →