വാരപ്പെട്ടിയിൽ ബി.ജെ.പി.നേതാക്കളുടെ കോലം കത്തിച്ചു

web-desk -

കോതമംഗലം >>> വോട്ട് കച്ചവടവുംഅഴിമതിയുംകാണിച്ചകോതമംഗലത്തെബി.ജെ.പി.നേതാക്കൾക്കെതിരെനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ മുൻ കാല ബി.ജെ.പി.നേതാക്കളായ എം.എൻ ഗംഗാധര ൻ, പി.കെ.ബാബു, സന്തോഷ് പത്മനാഭൻ എന്നിവരെബി.ജെ.പിയിൽനിന്ന്പുറത്താക്കിയതിൽ പ്രതിഷേധിച്ച് വാരപ്പെട്ടിയിൽബി.ജെ.പി.പ്രവർത്തകർകോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് ഇഞ്ചൂർ, ജില്ലാ നേതാക്കളായപി.പി.സജീവ്, ഇ.റ്റി നടരാജൻ എന്നിവരുൾപ്പടെയുള്ള നേതാക്കളുടെ കോലം കത്തിച്ചു.

വാരപ്പെട്ടി കവല,ഉപതിരഞ്ഞെടുപ്പ് നടക്കുന്നഇഞ്ചൂർകവല, കോഴിപ്പിള്ളി കവല എന്നിവിടങ്ങളിലാണ് കോലംകത്തിച്ച്പ്രതിഷേധിച്ചത്. ഇഞ്ചൂരിലെ സ്ഥാനാർത്ഥിനിർണ്ണയം വാർഡിലെപ്രധാനപ്രവർത്തകരെഅറിയിച്ചില്ലെന്നും വോട്ട് വില്പനയാണ് മണ്ഡലം പ്രസിഡൻ്റിൻ്റെ ലക്ഷ്യമെന്നും,പ്രതിഷേധപരിപാടികൾതുടരുമെന്നുംപ്രവർത്തകർപറഞ്ഞു.