വാഗമൺ നിശാ ലഹരി പാർട്ടി;യുവ നടി ലഹരി റാക്ക റ്റിലെ മുഖ്യകണ്ണി

സ്വന്തം ലേഖകൻ -

കൊച്ചി>>> നിശാ ലഹരിപാർട്ടിക്കിടെ വാഗമണ്ണിൽ അറസ്റ്റിലായ യുവതി ലഹരി റാക്കറ്റിലെ മുഖ്യകണ്ണിയെന്ന് വിവരം. ഞായറാഴ്ച്ച വൈകിട്ടാണ് വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നടന്ന ലഹരി പാർട്ടിക്കിടെ പൊലീസും നാർ ക്കോട്ടിക് സെല്ലും സംയുക്തമായി പരിശോധന നടത്തുന്നത്. 24 സ്ത്രീകളുൾ പ്പെടെ 59 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഇതിൽ സംഘാടകരായ ഒൻപത് പേരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിട്ടുണ്ട്. 
അതേസമയം കേസിൽ അറസ്റ്റിലായ ഒൻപത് പേരിൽ ഏക യുവതിയായ കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റിയെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മോഡലും നടിയുമായ ബ്രിസ്റ്റി ലഹരി പാർട്ടികളിലെ സജീവ സാനിധ്യമാണ്. കൊച്ചി തൃപ്പൂണിത്തുറയിലാണ് താമസമെങ്കിലും ഇവരുടെ മാതാപിതാക്കൾ ബംഗാൾ സ്വദേശികളാണ്. എന്നാൽ കൊച്ചിയിൽ ജനിച്ചു വളർന്ന ബ്രിസ്റ്റി നഗരത്തിലെ അറിയപ്പെടുന്ന മോഡലുകളിൽ ഒരാളാണ്. ബ്രിസ്റ്റി ചില മലയാള സിനിമകളിൽ ചെറിയ വേഷം ചെയ്‌തിട്ടുണ്ടെന്നും വിവരമുണ്ട്.
വാഗമണ്ണിലെ പാർട്ടി കൂടാതെ മൂന്നാർ അടക്കം കേരളത്തിലെ പത്തോളം സ്ഥലങ്ങളിൽ സംഘം ലഹരി പാർട്ടി നടത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. പാർട്ടിയിലേക്ക് സോഷ്യൽ മീഡിയയിലൂടെ യുവാക്കളെയും യുവതികളെയും ആകർഷിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതും ബ്രിസ്റ്റിയായിരുന്നു. മോഡലും നടിയുമായതിനാൽ തന്നെ യുവാക്കളെയും യുവതികളെയും വളരെ വേഗം ആകർഷിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ കോഡ് ഭാഷകൾ ഉപയോഗിച്ചാണ് പാർട്ടിയിലേക്ക് ആളുകളെ ചേർത്തിരുന്നത്. ഇവരുടെ കൊച്ചിയിലെ സുഹൃദ് വലയങ്ങൾ നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘത്തിൽ നിന്നും വിവരം ലഭിച്ചു.സിനിമാ രംഗത്ത് ലഹരി എത്തിച്ചു നൽകുന്ന കണ്ണിയായി ഇവർ പ്രവർത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →