വള്ളികുന്നം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് ഡിസിസി ലേക്ക് പൾസ് ഓക്സിമീറ്ററും ഭക്ഷ്യകിറ്റും വിതരണം ചെയ്തു.

Avatar -

മാവേലിക്കര>>>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഒപ്പം ‘ പദ്ധതിയുടെ ഭാഗമായി വള്ളികുന്നത്ത് പ്രവർത്തിച്ചുവരുന്ന ഡോമിസിലറി കോവിഡ് സെൻ്ററിലേക്ക് പൾസ് ഓക്സിമീറ്റർകളും പോഷകാഹാരകിറ്റുകളും കൈമാറി. കോവിഡ് രോഗികൾക്കായി ഏർപ്പെടുത്തിയ ‘പുറപ്പാട് ‘ സൗജന്യ വാഹന സർവ്വീസ് ഉദ്ഘാടനം ചെയ്തു. പ്രതിരോധ പ്രവർത്തകർക്കും രോഗികൾക്കും ഭക്ഷണവും, ഭക്ഷ്യ കിറ്റുകളും അടക്കമുള്ളവ വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നു. പുറപ്പാട് സൗജന്യ വാഹന സേവനം KPCC സെക്രട്ടറി അഡ്വക്കേറ്റ് K P ശ്രീകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പൾസ് ഓക്സിമീറ്ററുകൾ മണ്ഡലം പ്രസിഡൻ്റ് മുജീർ മാമ്മൂട്ടി മെഡിക്കൽ ഓഫീസർക്ക് കൈമാറി. ഡി സി സി ജനറൽ സെക്രട്ടറി ബി രാജലക്ഷ്മി, സുഹൈർ വള്ളികുന്നം, അനന്തപത്മനാഭൻ ,നാദിർഷ ,വിനോദ് കാമ്പിശ്ശേരി, നിഷാ വിനോദ് ,രാജലക്ഷ്മി, അരുണിമ, ഷാഫി , ഉനൈസ്, ജമീൽ, ആമീൻ തുടങ്ങിയവർ നേതൃത്വം നൽകി

Avatar

About അനന്ത പദ്മനാഭൻ

View all posts by അനന്ത പദ്മനാഭൻ →